അംഗോളയിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 17 മരണം

ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 17 പേര്‍ മരിച്ചു. വടക്കന്‍ നഗരമായ യുജിലാണ് സംഭവമുണ്ടായത്. നൂറിലധികം പേര്‍ക്കു പരിക്കേറ്റു. മരണസംഖ്യ ഉയരാനാണ് സാധ്യത. പ്രദേശിക ലീഗ് മത്സരം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ടിക്കറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ സ്‌റ്റേഡിയത്തിന്റെ വാതിലുകള്‍ തള്ളിത്തുറന്ന് അകത്തുകടക്കാന്‍ ശ്രമിച്ചതാണ് തിക്കിനും തിരക്കിനും കാരണമായതെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.
https://www.facebook.com/Malayalivartha


























