പോളിഷ് പ്രധാനമന്ത്രി ബീറ്റ സിഡ്‌ലോവിന് കാര്‍ അപകടത്തില്‍ പരിക്ക്

പോളിഷ് പ്രധാനമന്ത്രി ബീറ്റ സിഡ്‌ലോവിന് കാര്‍ അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍, തെക്കന്‍ പോളണ്ടിലെ ഓസ്വീസിമില്‍വച്ച് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു.
53കാരിയായ ബീറ്റയെ ഉടന്‍തന്നെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വാഴ്‌സോവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ ബീറ്റയ്ക്കു പരിക്കേറ്റിട്ടുണ്ടെങ്കിലും ഇത് ഗുരുതരമല്ലെന്ന് ഔദ്യോഗിക വിശദീകരണ കുറിപ്പില്‍ അറിയിച്ചു. എതിരേ വന്ന കാറിനെ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നെന്നാണു റിപ്പോര്‍ട്ടുകള്‍.
2015ലാണ് സിഡ്‌ലോ പോളണ്ട് പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. കഴിഞ്ഞവര്‍ഷം പ്രതിരോധമന്ത്രി അന്‌റോണി മസിയര്‍വിസും പ്രസിഡന്റ് ആന്ദ്രെ ഡുദയും സമാനമായ അപകടങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























