കാലിഫോര്‍ണിയയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി നദിയില്‍ പതിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കാലിഫോര്‍ണിയയിലെ സക്രമെന്റോ കൗണ്ടിയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി നദിയില്‍ പതിച്ചു. സക്രമെന്റോ കൗണ്ടിയിലെ എല്‍ക് ഗ്രോവിന് സമീപം വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ട്രെയിനിലുണ്ടായിരുന്ന മൂന്നു പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ട്രെസിയില്‍ നിന്ന് റോസ്‌വില്ലയിലേക്ക് ഭക്ഷണ സാധനങ്ങളുമായി പോകുകയായിരുന്ന ചരക്കു ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിനിന്റെ 22 ബോഗികള്‍ നദിയില്‍ വീണു. എന്നാല്‍ അപകടകാരണം വ്യക്തമായിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha
























