പാകിസ്ഥാനിലെ ലഹോറിലുണ്ടായ ചാവേറാക്രമണത്തില്‍ മൂന്നു പൊലീസ് ഉദ്യോഗസ്ഥരടക്കം 18 മരണം; 80 പേര്‍ക്ക് പരുക്ക്

പാക്കിസ്ഥാനിലെ ലഹോറിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മൂന്നു പൊലീസ് ഉദ്യോഗസ്ഥരടക്കം 18 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 11 പേരുടെ നില ഗുരുതരമാണ്. സര്‍ക്കാരിന്റെ മരുന്നുനയത്തില്‍ പ്രതിഷേധിച്ചു ഫാര്‍മസിസ്റ്റുകള്‍ നടത്തിയ പ്രതിഷേധ റാലിക്കിടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. പൊലീസ് ഉദ്യോഗസ്ഥരായിരുന്നു ചാവേറിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥര്‍
പ്രതിഷേധ റാലി നടത്തിയവരുമായി ചര്‍ച്ചയ്‌ക്കെത്തിയ സമയത്തായിരുന്നു സ്‌ഫോടനം നടന്നത്. ഈ സമയം ചാവേര്‍ ഒരു ബൈക്കില്‍ ഇവരുടെ അടുത്തെത്തുന്നതും പൊട്ടിത്തെറിക്കുന്നതും ടിവി ദൃശ്യങ്ങളില്‍ കാണാം. പഞ്ചാബ് നിയമസഭാ മന്ദിരം, ഗവര്‍ണറുടെ വസതി എന്നിവയ്ക്കു നേരെ ഭീകരാക്രമണമുണ്ടായേക്കുമെന്നു മുന്നറിയിപ്പു ലഭിച്ചിരുന്നതായി നിയമമന്ത്രി റാണാ സനാവുള്ള പറ!ഞ്ഞു.
ആക്രമണത്തെ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും സൈനിക മേധാവി ജനറല്‍ ബജ്‌വയും അപലപിച്ചു. സ്‌ഫോടനത്തെത്തുടര്‍ന്ന് ഇസ്‌ലാമാബാദിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























