തായ്‌വാനില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു 32 മരണം

തായ്‌വാനില്‍ ബസ് അപകടത്തില്‍ 32 പേര്‍ മരിച്ചു. രാജ്യതലസ്ഥാനമായ തായ്‌പേയ്ക്കടുത്താണ് അപകടം നടന്നത്. വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. സംഭവത്തില്‍ 15ലേറെപ്പേര്‍ക്ക് പരിക്കറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇവരില്‍ ചിലരുടെ നില അതീവഗുരുതരമാണെന്നും പോലീസ് അറിയിച്ചു.
എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. മരിച്ചവരില്‍ ചലരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും വിനോദയാത്ര സംഘടിപ്പിച്ച ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























