ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ കാട്ടുതീ പടരുന്നു, തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിനു സമീപമുള്ള വനമേഖലയില്‍ കാട്ടുതീ പടരുന്നു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. 11 വീടുകള്‍ കത്തിനശിച്ചു. 400 ഓളം വീടുകളില്‍നിന്നു ആളുകളെ ഒഴിപ്പിച്ചതായും പോലീസ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് ക്രൈസ്റ്റ് ചര്‍ച്ചിലും സെല്‍വിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സൈന്യത്തിന്റെ സഹായത്തോടെയാണ് തീയണക്കാനുള്ള ശ്രമം നടക്കുന്നത്.
https://www.facebook.com/Malayalivartha
























