പാകിസ്ഥാനിലെ ആരാധനാലയത്തില്‍ ചാവേറാക്രമണത്തില്‍ 50 പേര്‍ മരിച്ചു

പാകിസ്ഥാനില്‍ ആരാധനാലയത്തില്‍ ചാവേര്‍ ആക്രമണം. 50 പേര്‍ മരിച്ചതായും 100ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റതായും പ്രാഥമിക റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകുന്നേരത്തോടെ സെഹ്വാന്‍ പ്രവിശ്യയിലുള്ള സൂഫി ദേവാലയത്തിലാണ് സ്‌ഫോടനം ഉണ്ടായത്. ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുന്നതിനാല്‍ നൂറ് കണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു. ഇവര്‍ക്കിടയിലാണ് ചാവേര്‍ ആക്രമണം ഉണ്ടായത്.
ദേവാലയത്തിന് അകത്താണ് സ്‌ഫോടനം ഉണ്ടായത് എന്ന് സെഹ്വാന്‍ പോലീസ് പറഞ്ഞു. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് സെഹ്വാന്‍ പോലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകള്‍ക്ക് ജീവന്‍ നഷ്ടമായത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























