സിറിയയില്‍ തുര്‍ക്കിയുടെ വ്യോമാക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു

സിറിയയിലെ ഐഎസ് ശക്തികേന്ദ്രമായ അല്‍ ബാബില്‍ തുര്‍ക്കി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. ഭീകരരുടെ താവളം ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് തുര്‍ക്കി സേന അറിയിച്ചു. എന്നാല്‍, കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന വ്യോമാക്രമണത്തില്‍ 11 കുട്ടികള്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.
ഐഎസ് നിയന്ത്രണത്തിലുള്ള അല്‍ ബാബ് മോചിപ്പിക്കാന്‍ തുര്‍ക്കി സേന ശ്രമം നടത്തി വരികയാണ്.
https://www.facebook.com/Malayalivartha























