64-ാം വയസ്സില്‍ ഇരട്ടക്കണ്‍മണികള്‍

സ്പാനിഷ് വനിതയാണ് 64-ാമത്തെ വയസ്സില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്‍മം നല്‍കിയത്. വടക്കന്‍ സ്‌പെയിനിലെ റെകോലെറ്റാസ് ആശുപത്രിയില്‍നിന്നുള്ളതാണ് വാര്‍ത്ത. പൂര്‍ണ്ണ ആരോഗ്യമുളള ഒരു പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയുമാണ് ഇവര്‍ക്ക് പിറന്നത്. ആണ്‍കുഞ്ഞിന് 2.4 കിലോയും പെണ്‍കുഞ്ഞിന് 2.2 കിലോയുമാണ് തൂക്കം. അമ്മയും മക്കളും സുഖമായിരിക്കുന്നു. ഇവരുടെ പേര് വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല.
യു.എസില്‍ വന്ധ്യതാ ചികിത്സക്കു വിധേയയായി സ്‌പെയിനിലേക്ക് മടങ്ങിയതിനുശേഷമാണ് ഇവര്‍ പ്രസവിച്ചത്. ഇതേരീതിയില്‍ 60-ാം വയസ്സില്‍ അവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചിരുന്നുവെന്നും കുഞ്ഞിനെ നല്ലരീതിയില്‍ പരിചരിക്കാത്തിനെ തുടര്‍ന്ന് സന്നദ്ധസംഘം ഏറ്റെടുക്കുകയുമായിരുന്നുവെന്നാണ് സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നത്. കുട്ടിയെ വൃത്തിഹീനമായ സാഹചര്യത്തിലും നല്ല വസ്ത്രങ്ങള്‍ ധരിപ്പിക്കാതെയും ഒറ്റപ്പെടുത്തിയാണ് ഇവര്‍ വളര്‍ത്തിയിരുന്നതെന്ന് അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha























