Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

നോഹയുടെ പെട്ടകവും പ്രളയവും ചരിത്രസത്യമെന്ന് ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഗവേഷകർ

17 FEBRUARY 2017 12:13 PM IST
മലയാളി വാര്‍ത്ത

ബൈബിള്‍ ചരിത്രസത്യമാണെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ നോഹയുടെ പെട്ടകവും പ്രളയവും ചരിത്രസത്യമാണെന്ന തെളിവുകളുമായി സമുദ്രഗവേഷക സംഘം. പുരാവസ്തു ഗവേഷകര്‍ കണ്ടെത്തുന്ന ഓരോ കണ്ടെത്തലും ഈ ചരിത്രസത്യത്തെ വീണ്ടും എടുത്ത് കാട്ടുകയാണ്. പഴയനിയമത്തിലെ ബാലിന്റെ ക്ഷേത്രം യൂദന്മാര്‍ തകര്‍ത്തതിന്റെ തെളിവുകള്‍, ഗോലിയാത്ത് ജീവിച്ചിരുന്ന ഗത്ത് പട്ടണത്തെ കുറിച്ചുള്ള കണ്ടെത്തല്‍, ഹെസെക്കിയാ രാജാവ് നശിപ്പിക്കുവാന്‍ ഉത്തരവിട്ട പുരാതന കോവിലും പ്രതിഷ്ഠകളും കണ്ടെത്തിയത്. ഇവയെല്ലാം ബൈബിളില്‍ പറയുന്ന സംഭവങ്ങള്‍ ചരിത്ര സത്യങ്ങളാണെന്ന് ശാസ്ത്ര ഗവേഷണ സംഘങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. 

സമുദ്രാന്തര്‍ തട്ടില്‍ നിന്നും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ലോക പ്രശസ്ത ആഴസമുദ്ര ഗവേഷകനാണ് റോബര്‍ട്ട് ബല്ലാര്‍ഡ്. തന്റെ ജീവിതത്തില്‍ ഏറെ ഗവേഷണങ്ങള്‍ നടത്തി ലോകത്തിന് മുന്നില്‍ അമ്പരിപ്പിക്കുന്ന തെളിവുകള്‍ നിരത്തിയ റോബര്‍ട്ടിനെ പഴയ നിയമത്തിലെ മഹാപ്രളയവും നോഹ നിര്‍മ്മിച്ച പെട്ടകവും യാഥാര്‍ത്ഥ്യമാണോയെന്ന ചിന്ത വല്ലാതെ അലട്ടിയിരിന്നു. 

ഭൂമിയില്‍ ഒരു മഹാപ്രളയം ഉണ്ടായോ പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ട ആരെങ്കിലും ഉണ്ടായിരുന്നോ ബൈബിളില്‍ പറയുന്ന പ്രളയ കഥ യാഥാര്‍ഥ്യമാണോ റോബര്‍ട്ട് ബല്ലാര്‍ഡിന്റെ ഉള്ളില്‍ അലട്ടിയ ചോദ്യങ്ങളായിരിന്നു ഇത്. ഇതിനെ വെറും ചോദ്യങ്ങളായി മാറ്റി നിര്‍ത്തുവാന്‍ റോബര്‍ട്ട് തയാറായില്ല. ആഴമായ ഗവേഷണം നടത്തി. ഇന്ന് തങ്ങള്‍ക്ക് ലഭിച്ച തെളിവുകളുടെ പിന്‍ബലത്തില്‍ പഴയ നിയമത്തിലെ മഹാപ്രളയവും നോഹ നിര്‍മ്മിച്ച പെട്ടകവും ചരിത്ര സത്യമാണെന്ന് റോബര്‍ട്ടും ഗവേഷക സംഘവും സാക്ഷ്യപ്പെടുത്തുന്നു.

തുര്‍ക്കിയുടെ തീരത്തു നിന്നും അനേകം കിലോമീറ്ററുകള്‍ അകലെ ആഴക്കടലിലാണ് നോഹയുടെ കാലത്ത് ഉണ്ടായ പ്രളയത്തിന്റേയും പേടകത്തിന്റേയും തെളിവുകള്‍ ലഭിച്ചതെന്ന് റോബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം പറയുന്നു. ഈ ഭാഗത്തെ കടല്‍ ഒരിക്കല്‍ ശുദ്ധജല തടാകമായിരുന്നു. തടാകത്തിനു ചുറ്റും കൃഷിയിടങ്ങളുണ്ടായിരുന്നുവെന്നാണ് കണ്ടെത്താനായത്. മഹാപ്രളയത്തോടെയാണ് കൃഷിഭൂമി നശിച്ചു പോയത്. പ്രളയ ജലം അതീവ ശക്തിയോടെ ഏറെ ഉയര്‍ന്നു. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ നൂറിരട്ടി ശക്തിയിലും വേഗതയിലും ആയിരുനു പ്രളയം കീഴ്‌പ്പെടുത്തിയത്. ഇത് കൃഷിയിടത്തെ പൂര്‍ണ്ണമായും വിഴുങ്ങിയെന്ന് ഗവേഷക സംഘം പറയുന്നു. 

സമുദ്രത്തിന്റെ 400 അടി താഴെ തട്ടിലാണ് അതിപുരാതനമായ തീരം നീണ്ടു കിടക്കുന്നതായി കണ്ടെത്തിയത്. മഹാപ്രളയത്തിന്റെ കാലഘട്ടം ബിസി 5000നടുത്താണ്, നോഹയുടെ പേടകം ഈ പ്രളയത്തെ അതിജീവിക്കാന്‍ പടുത്തുയര്‍ത്തിയതാണെന്നു വിശ്വസിക്കാനുള്ള കാരണവും ഇതു തന്നെയാണെന്ന് റോബര്‍ട്ട് ബല്ലാര്‍ഡും ഗവേഷകസംഘവും സാക്ഷ്യപ്പെടുത്തുന്നു. 

പഴയനിയമത്തിലെ മഹാപ്രളയത്തെപ്പറ്റിയും നോഹയുടെ പെട്ടകത്തെപ്പറ്റിയുമുള്ള ചരിത്ര സത്യങ്ങള്‍ തേടി നിരവധി ഗവേഷണങ്ങളും പഠനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ റോബര്‍ട്ട് ബല്ലാര്‍ഡ് വെളിപ്പെടുത്തുന്ന ഗവേഷണ ഫലം ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് ഏറെ ആവേശം പകരുകയാണ്. ഒപ്പം ബൈബിള്‍ ഒരു ചരിത്രസത്യമാണെന്ന് ഈ പഠനഫലവും തെളിയിക്കുകയാണ്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

G SUDHAKARAN കടുത്ത വിമർശനവുമായി ജി. സുധാകരൻ  (6 minutes ago)

Anti-national-comments കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ  (48 minutes ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാനെത്തിയ കോർപ്പറേഷന്റെ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; ഇത് ആദ്യത്തെ സംഭവമല്ലെന്ന് ജീവനക്കാരൻ; നേരത്തെയും ആക്രമണമുണ്ടായി  (1 hour ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു  (1 hour ago)

ഞെട്ടിക്കുന്ന കൊലപാതകം  (1 hour ago)

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇ  (1 hour ago)

ഭർത്താവ് വൈകിട്ട് വന്നിട്ടാണോ പരിപാടി...??? ശ്വേത മേനോനോട് ദ്വയാർത്ഥവുമായി രമേശ് പിഷാരടി; ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ വ്യക്തിയാണെന്ന് ശ്വേതയുടെ മറുപടി; പിഷാരടിക്കെതിരെ സോഷ്യൽ മീഡിയ  (1 hour ago)

ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണം; അറ്റകുറ്റപ്പണിക്കുള്ള 1.85 ലക്ഷം രൂപലഭിക്കാത്തതിനാൽ ഉടമയായ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വാഹനം നേരെയാക്കാമെ  (1 hour ago)

RAIN ALERT വലിയ തിരമാലകൾക്ക് സാദ്ധ്യത  (2 hours ago)

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (2 hours ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (3 hours ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (3 hours ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (3 hours ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (3 hours ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (4 hours ago)

Malayali Vartha Recommends