വെനസ്വേലയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 16 മരണം, അമ്പതോളം പേര്‍ക്ക് പരിക്ക്

വെനസ്വേലയിലെ കരാബോബോയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 16 പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഗിജിയുവലന്‍സിയ ഹൈവേയില്‍ വെള്ളിയാഴ്ച രാവിലെ 6.30 നാണ് അപകടമുണ്ടായത്. സിമന്റ് മിക്‌സര്‍ ട്രക്കുമായാണ് ബസ് കൂട്ടിയിടിച്ചത്.
മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. അപകടത്തില്‍ ഇരു ബസും ട്രക്കും പൂര്‍ണമായി തകര്‍ന്നതായും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























