ഹിന്ദുക്കളുടെ കുറഞ്ഞ വിവാഹപ്രായം ഇനി 18 വയസ്സ്

പാകിസ്താനിലെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് ആശ്വാസമാകുന്ന ഹിന്ദു മാരേജ് ബില്ലിന് പാകിസ്താന്‍ സെനറ്റ് അംഗീകാരം നല്‍കി . 2015 സെപ്തംബര്‍ 26ന് ബില്ലിന് പാകിസ്താന്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. പ്രസിഡന്റ് കൂടി അംഗീകാരം നല്‍കുന്നതോട് കൂടി ബില്ല് നിയമമാകും.
പാകിസ്ഥാനില്‍ ഇനി ഹിന്ദുക്കളുടെ കുറഞ്ഞ വിവാഹ പ്രായം 18 . മറ്റു വിഭാഗക്കാരില്‍ പുരുഷന്മാര്‍ക്കു പതിനെട്ടും സ്ത്രീകള്‍ക്കു പതിനാറു വയസ്സുമാണു പ്രായം. ബില്‍ പാസായതോടെ പഞ്ചാബ്, ബലൂചിസ്ഥാന്‍, ഖൈബര്‍ പക്തുണ്‍ഖ്വ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് ഇതു ബാധകമാകും. സിന്ധ് പ്രവിശ്യയില്‍ അവരുടേതായ ഹിന്ദുവിവാഹ നിയമം നിലവിലുണ്ട്.
സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനു വിവാഹസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാതിരുന്ന വിധവകള്‍ക്കു നിയമം ഗുണപ്രദമാകും. ഭര്‍ത്താവു മരിച്ച് ആറുമാസം കഴിഞ്ഞാല്‍ വിധവയ്ക്കു പുനര്‍വിവാഹിതയാകാനും വ്യവസ്ഥയുണ്ട്. പാക്ക് ജനസംഖ്യയില്‍ 1.6% മാത്രമാണു ഹിന്ദുക്കളുള്ളത്. നിയമലംഘകര്‍ക്ക് ആറുമാസം തടവും 5000 രൂപ പിഴയുമാണു ശിക്ഷ.
https://www.facebook.com/Malayalivartha























