അര്‍ജന്റീനയില്‍ ബസ് അപകടത്തില്‍ 19 പേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്

അര്‍ജന്റീനയില്‍ ഉണ്ടായ ബസ് അപകടത്തില്‍ 19 പേര്‍ മരിച്ചു. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. അര്‍ജന്റീനയിലെ അക്കൊന്‍കാഗ്വ എന്ന സ്ഥലത്താണ് അപകടം നടന്നത്. 40ഓളം വിനോദ സഞ്ചാരികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. മെന്‍ഡോസ പ്രവശ്യയില്‍ നിന്ന് ചിലിയിലേക്ക് പുറപ്പെടുമ്പോഴാണ് അപകടം നടന്നതെന്നാണ് വിവരങ്ങള്‍.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha























