20 വര്‍ഷമായി ജയിലില്‍ കഴിയുന്ന ഇസ്ലാമിക് തീവ്രവാദി 'ബ്ലൈന്‍ഡ് ഷേയ്ഖ്' യുഎസ് ജയിലില്‍ മരിച്ചു

ഈജിപ്ഷ്യന്‍ ഇസ്ലാമിക് ഗ്രൂപ്പ് അല്‍ഗാമ അല്‍ഇസ്ലാമികയുടെ മുന്‍ നേതാവ് ഒമര്‍ അബ്ദല്‍റഹ്മാന്‍ (78) യുഎസ് ജയിലില്‍ മരിച്ചു. ഗൂഢാലോചന, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ക്കു കഴിഞ്ഞ 20 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു അബ്ദല്‍റഹ്മാന്‍. റഹ്മാന്റെ മരണം മക്കള്‍ സ്ഥിരീകരിച്ചു. ബ്ലൈന്‍ഡ്‌ഷേയ്ഖ് എന്നാണ് റഹ്മാന്‍ അറിയപ്പെട്ടിരുന്നത്.
ആറ് പേരുടെ മരണത്തിനിടയായ 1993ലെ വേള്‍ഡ് ട്രേഡ് ബോംബ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു റഹ്മാന്‍. ഈജിപ്തില്‍നിന്നു യുഎസിലെ ന്യൂജേഴ്‌സിയില്‍ 1990 ലാണ് റഹ്മാന്‍ എത്തിയത്.
https://www.facebook.com/Malayalivartha























