ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ ചെറുയാത്രാ വിമാനം തകര്‍ന്നു വീണ് അഞ്ച് മരണം

ആസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ ചെറുയാത്രാ വിമാനം തകര്‍ന്നു വീണ് അഞ്ച് മരണം. പ്രാദേശിക സമയം രാവിലെ ഒമ്പതിന് നഗരത്തിലെ ഡി.എഫ്.ഒ ഷോപ്പിങ് മാളിന് മുകളിലാണ് വിമാനം തകര്‍ന്നു വീണത്. എന്‍ജിന്‍ തകരാറിലായതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.
എസഡന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഇരട്ട എന്‍ജിന്‍ വിമാനം ഷോപ്പിങ് മാളിന് മുകളില്‍ തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തില്‍ നിന്ന് വലിയ തീഗോളവും കറുത്ത പുകയും കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകട സമയത്ത് ഷോപ്പിങ് മാള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അതിനാല്‍ വലിയ ദുരന്തം ഒഴിവായി.

വിമാനത്തിലുണ്ടായിരുന്ന അഞ്ചു പേരും അപകടത്തില്‍ മരിച്ചതായി വിക്ടോറിയ പൊലീസ് അസിസ്റ്റന്റ് കമീഷണര്‍ സ്റ്റീഫന്‍ ലീന്‍ പറഞ്ഞു. അപകടത്തെ കുറിച്ച് ആസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha























