Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

വിവാഹമോചനത്തിലൂടെ സുഹൃത്തായി മാറിയ മുൻഭാര്യക്കു നൽകിയ സർപ്രൈസ് സമ്മാനം വൈറലാകുന്നു

23 FEBRUARY 2017 11:54 AM IST
മലയാളി വാര്‍ത്ത

ബോസ്റ്റണ്‍ സ്വദേശിയായ ബില്ലി ഫ്‌ലിന്‍ ഗാഡ്‌ബോയ്‌സ് എന്നയാളാണ് ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റിലൂടെ ബന്ധങ്ങളുടെ മൂല്യത്തെക്കുറിച്ച് ലോകത്തെ അറിയിച്ചു താരമായത്. മുന്‍ഭാര്യയുടെ പിറന്നാള്‍ ദിനത്തില്‍ ബില്ലി ഫേസ്ബുക്കിലിട്ട കുറിപ്പാണ് ചര്‍ച്ചയായത്. വിവാഹ മോചിതനാണെങ്കില്‍ക്കൂടിയും തന്റെ മുന്‍ഭാര്യക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍െ്രെപസ് സമ്മാനങ്ങള്‍ നല്‍കുകയാണ് ആ മനുഷ്യന്‍ ചെയ്തത്. അതുവഴി തന്റെ മക്കള്‍ക്ക് നല്ലൊരു അച്ഛന്‍ എങ്ങനെയായിരിക്കണമെന്നു മാത്രമല്ല നല്ലൊരു പുരുഷന്‍ എങ്ങനെയായിരിക്കണം എന്നു കൂടിയാണ് ബില്ലി കാണിച്ചു കൊടുത്തത്. ബില്ലിയുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം.

''ഇന്ന് എന്റെ മുന്‍ഭാര്യയുടെ പിറന്നാള്‍ ദിനമാണ്, അതുകൊണ്ടുതന്നെ ഞാന്‍ നേരത്തെ എഴുന്നേറ്റ് അവള്‍ക്കായി പൂക്കളും കാര്‍ഡും വാങ്ങി മക്കളുടെ കയ്യില്‍ അവള്‍ക്കായി സമ്മാനവും നല്‍കി, ഒപ്പം അവള്‍ക്കു പ്രാതലിനായി മക്കളെ സഹായിക്കുകയും ചെയ്തു. അതിനിടയ്ക്ക് എന്നോട് ആരോ ചോദിച്ചു നീ ഇപ്പോഴും ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്തിനാണെന്ന്. അതെന്നെ അലട്ടി, അതുകൊണ്ട് ഞാന്‍ എന്തിനാണ് ഇതെല്ലാം ചെയ്തതെന്ന് നിങ്ങളോടെല്ലാം പറയാം.

ഞാന്‍ രണ്ട് ചെറിയ ആണ്‍കുട്ടികളെ വളര്‍ത്തുന്നുണ്ട്. ഞാന്‍ അവരുടെ അമ്മയെ എങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നത് എന്നത് അവര്‍ക്കു മറ്റുള്ള സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നും ബന്ധങ്ങളെക്കുറിച്ചുള്ള കാഴ്ച്ചപ്പാടിനെക്കുറിച്ചുമുള്ള ഉദാഹരണമായിരിക്കണം. എന്റെ കാര്യത്തില്‍ അതൊരല്‍പം അധികവുമാണ്, കാരണം ഞങ്ങള്‍ വിവാഹമോചിതരാണ്. നിങ്ങളുടെ മക്കള്‍ക്കു മുന്നില്‍ ബന്ധങ്ങളുടെ നല്ല മാതൃക കാണിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതൊരു തോല്‍വിയാണ്. ഉയര്‍ന്നു ചിന്തിച്ച് അവര്‍ക്കൊരു ഉദാഹരണമാകണം. നല്ല ആണ്‍കുട്ടികളെ വളര്‍ത്തൂ, കരുത്തയായ സ്ത്രീകളെ വളര്‍ത്തൂ. എന്നത്തെക്കാളും ഇപ്പോള്‍ ലോകത്തിന് അവരെ ആവശ്യമുണ്ട്.''

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തില്‍ ഇതുപോലൊരു ഫേസ്ബുക് പോസ്റ്റ് നല്‍കുന്ന പ്രസക്തി ചില്ലറയല്ല. മറ്റു സ്ത്രീകളെ അമ്മയായോ പെങ്ങളായോ കാണണമെന്നല്ല അവളെ ഒരു മനുഷ്യ സ്ത്രീയായി കണ്ട് ബഹുമാനിക്കണമെന്നാണ് ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളെ പഠിപ്പിക്കേണ്ടത്. ബന്ധങ്ങളുടെയും പെരുമാറ്റത്തിന്റെയും ആദ്യപാഠങ്ങള്‍ ചൊല്ലിക്കൊടുക്കുക മാത്രമല്ല അവ ഊട്ടിയുറപ്പിക്കാന്‍ കൂടി കൂടെ നില്‍ക്കണം അച്ഛനും അമ്മയും. 

മരണം വരെയും നിന്നെ ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല, നിഴലു പോലെ കൂടെയുണ്ടാകും എന്നൊക്കെ പ്രഖ്യാപിച്ചാണ് പലരും വിവാഹ ജീവിതത്തിലേക്കു കടക്കുന്നത്. പക്ഷേ പാതിവഴിയിലെപ്പോഴോ ആ പ്രതീക്ഷകളുടെ താളം തെറ്റുന്നു, ഒരു മനസും ശരീരവുമായി കഴിഞ്ഞവര്‍ രണ്ടു മനസോടെ പരസ്പര വൈരത്തോടെ കഴിയുന്നു. അധികനാള്‍ ആ ജീവിതം കൊണ്ടുപോകാന്‍ കഴിയില്ലെന്നു ബോധ്യം വരുമ്പോള്‍ വിവാഹമോചിതരാകാന്‍ തീരുമാനിക്കുന്നു. വിവാഹ മോചനം നേടിക്കഴിഞ്ഞാല്‍ പിന്നെ പരസ്പരം കുറ്റപ്പെടുത്തലുകളാണ്. വിവാഹ മോചനം നേടിക്കഴിഞ്ഞാല്‍ ശത്രുക്കളെപ്പോലെ കഴിയേണ്ടതുണ്ടോ? ഈ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട എല്ലാവരും ഒരേസ്വരത്തില്‍ പറയും ഒരിക്കലും അങ്ങനെയാവരുതെന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (28 minutes ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (37 minutes ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (42 minutes ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (48 minutes ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (1 hour ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (1 hour ago)

KASARGOD ഞെട്ടലോടെ നാട്  (1 hour ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (1 hour ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (1 hour ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (1 hour ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (1 hour ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (1 hour ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (1 hour ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (2 hours ago)

WAYANAD Landslide- രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു..  (2 hours ago)

Malayali Vartha Recommends