ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കുറ്റക്കാരിയല്ലെന്ന് : യു.എസ്. കോടതി

ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെയുടെ പേരില്‍ അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്‌ത വിസാ ക്രമക്കേട് കേസ് യുഎസ് കോടതി തള്ളി. കുറ്റം ചുമത്തപ്പെടുമ്പോള്‍ ദേവയാനിക്ക് നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നതായും യുഎസ് ജില്ലാ കോടതി ചൂണ്ടികാട്ടി.
വീട്ടുജോലിക്കാരിയായിരുന്ന സംഗീത റിച്ചാര്‍ഡ് നല്‍കിയ പരാതിയിന്മേലാണ് ദേവയാനിക്കെതിരെ കേസെടുത്തതും പൊതുനിരത്തില്‍ അറസ്റ്റ് ചെയ്‌ത് ജയില്‍ വച്ച് നഗ്നയായി പരിശോധന നടത്തിയതും. കൂടാതെ ക്രിമിനനുകളോടൊപ്പമാണ് താമസിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതോടെ ഇന്ത്യ-യു എസ് ബന്ധത്തില്‍ വിള്ളല്‍ വീഴുന്നതിന് കാരണമായി. തുടര്‍ന്ന് നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ ദേവയാനിയെ യുഎല്‍ ദൗത്യ സംഘത്തിലേക്ക് മാറ്റിയിരുന്നു.
നയതന്ത്രപരിരക്ഷ ഉളളതിനാല്‍ ദേവയാനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി കൈകൊളളാന്‍ അമേരിക്കക്ക് കഴിഞ്ഞിരുന്നില്ല. നയതന്ത്ര പരിരക്ഷ ഒഴിവാക്കാന്‍ ഇന്ത്യ തയ്യാറാകാത്തതിനെതുടര്‍ന്ന് ദേവയാനിയോട് രാജ്യം വിടാനും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് കഴിഞ്ഞ മാസം 14 ന് ദേവയാനി ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു.
കുറ്റം ചുമത്തിയതിനെതിരെ ദേവയാനി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. എന്നാല്‍ വിധി ആശ്വാസകരമാണെങ്കിലും പ്രോസിക്യൂട്ടര്‍മാര്‍ക്ക് അവരുടെമേല്‍ വീണ്ടും കുറ്റം ചുമത്താനുള്ള സാധ്യതകള്‍ ഏറെയാണ്.
https://www.facebook.com/Malayalivartha






















