ജര്‍മനിയില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി: മൂന്നു പേര്‍ക്ക് പരിക്ക്

ജര്‍മനിയില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി മൂന്നു പേക്ക് പരിക്ക്. ജര്‍മനിയിലെ ഹെയ്ദല്‍ ബര്‍ഗിലാണ് സംഭവം. അജ്ഞാതന്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റുകയായിരുന്നുവെന്നാണ് വിവരം. ഇയാളെ പിന്നീട് പോലീസ് പിടികൂടി. എന്നാല്‍ ഇയാളുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നോ എന്നതടക്കമുള്ള വിവരങ്ങള്‍ പോലീസ് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ ഡിസംബര്‍ 19ന് ബര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് അനിസ് അംരി എന്ന അക്രമി ട്രക്ക് ഓടിച്ചു കയറ്റി 12 പേരെ കൊലപ്പെടുത്തിയിരുന്നു. അന്നത്തെ സംഭവത്തില്‍ 50ലേറെപ്പെര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബര്‍ലിന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇപ്പോഴുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha























