എന്തിന് നിങ്ങള്‍ പാക്കിസ്ഥാനെ ഭയക്കുന്നു...തന്റെ ഭാര്യയുടെ ധൈര്യത്തിന്റെ പകുതി എങ്കിലും നിങ്ങള്‍ കാണിക്കണമെന്ന് ഷൊയ്ബ് മാലിക്

എന്തിനാണ് നിങ്ങള്‍ പാക്കിസ്ഥാനെ ഭയക്കുന്നത്. ഒരു സ്ത്രീക്കുള്ള ധൈര്യം പോലും നിങ്ങള്‍ക്കില്ലല്ലോ? പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ വിസമ്മതിക്കുന്ന ക്രിക്കറ്റ് താരങ്ങളെ വിമര്‍ശിച്ച് പാക്ക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്. ഭികരാക്രമണങ്ങള്‍ തുടര്‍ക്കഥയായ പാക്ക് മണ്ണിലെ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിദേശ താരങ്ങള്‍ പി.എസ്.എല്‍ ഫൈനലില്‍ നിന്ന് പിന്മാറിയത്.
ഇന്ത്യന്‍ ടെന്നീസ് താരമായ തന്റെ ഭാര്യ സാനിയയ്ക്ക് ഭയം കൂടാതെ പാക്കിസ്ഥാനില്‍ എത്താമെങ്കില്‍ മറ്റ് വിദേശ താരങ്ങള്‍ അനാവശ്യ ഭയം വച്ച് പുലര്‍ത്തുന്നത് എന്തിനാണ്. ഒരു സുരക്ഷയുമില്ലാതെയാണ് സാനിയ മിര്‍സ തന്റെ രാജ്യം സന്ദര്‍ശിക്കുന്നത്. എന്നിരിക്കെ വിദേശ താരങ്ങള്‍ അത് മാതൃകയാക്കണമെന്നും മാലിക് അഭിപ്രായപ്പെട്ടു.
അടുത്തിടെ ലാഹോറില്‍ നടന്ന ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് പി.എസ്.എല്‍ ഫൈനല്‍ പാക്കിസ്ഥാനില്‍ നിന്നും മാറ്റണമെന്ന് വിദേശ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇതേ ആവശ്യവുമായി പാക്ക് ക്രിക്കറ്റ് ബോര്‍ഡ് തന്നെ രംഗത്തെത്തിയത് ശ്രേദ്ധേയമായി. ഈ പശ്ചാത്തലത്തിലാണ് മാലിക് രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha























