Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

പ്രമേഹം ബാധിച്ച മകനെ ചികിത്സ നല്‍കാതെ പട്ടിണിക്കിട്ടു കൊന്നു; മാതാപിതാക്കള്‍ക്ക് 25 വര്‍ഷം തടവ്...

27 FEBRUARY 2017 01:55 PM IST
മലയാളി വാര്‍ത്ത

പ്രമേഹം ബാധിച്ച മകനെ ചികിത്സ നല്‍കാതെയും പട്ടിണിക്കിട്ടും കൊന്ന മാതാപിതാക്കള്‍ക്ക് 25 വര്‍ഷം കഠിന തടവ്. കാനഡയില്‍ നടന്ന സംഭവത്തില്‍ 15 കാരനായ അലക്‌സാണ്ട്രുവിന്റെ മരണവുമായി ബന്ധപ്പെട്ട് എമില്‍, റോഡിക്കാ റാഡിത എന്ന മാതാപിതാക്കള്‍ക്കാണ് ശിക്ഷ ലഭിച്ചത്. കൊലപാതകക്കുറ്റത്തിന് കാനഡ കോടതിയാണ് ഇരുവരെയും ശിക്ഷിച്ചത്.

റാഡിതയുടെ എട്ടു മക്കളില്‍ ഒരാളാണ് അലക്‌സാണ്ട്രു. മരിക്കുന്‌പോള്‍ പയ്യന്റെ ഭാരം വെറും 37 പൗണ്ടായിരുന്നു. കലാഗ്രയിലെ വീട്ടില്‍ കിടന്ന് 2013 ലായിരുന്നു പയ്യന്‍ മരിച്ചത്. ഇന്‍സുലിന്‍ ചികിത്സ പോലും നിഷേധിക്കുന്ന രീതിയില്‍ പയ്യനെ വീട്ടില്‍ ഒറ്റയ്ക്കിടുകയും ആരുടെയും സഹായം നല്‍കാതിരിക്കുകയും ചെയ്തു. മരണത്തിലേക്ക് നയിക്കപ്പെട്ട ശാരീരികാവസ്ഥ പെട്ടെന്നുള്ളതായിരുന്നില്ലെന്നും മാസങ്ങള്‍ നീണ്ടതാണെന്നും കോടതി കണ്ടെത്തി.

തെളിവുകള്‍ സൂചിപ്പിക്കുന്നത് മാതാപിതാക്കള്‍ക്ക് മകന്റെ അസുഖത്തെക്കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടായിരുന്നെന്നും എന്നാല്‍ ജീവന്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ ഇന്‍സുലിനോ ആതുരശ്രദ്ധയോ നല്‍കുന്നതില്‍ നിന്നും അവര്‍ അകന്നു നിന്നെന്നും ജഡ്ജി പറഞ്ഞു. 2003 ല്‍ പ്രമേഹം കടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ മകന്‍ മരണാസന്നനായിട്ടും മാതാപിതാക്കള്‍ ചികിത്സ നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ലെന്ന് സാക്ഷികളും പറഞ്ഞു. ഇവിടെ ഒരു വര്‍ഷത്തോളം കിടന്ന് മെച്ചപ്പെട്ടതിന് ശേഷമായിരുന്നു ഇയാള്‍ വീട്ടില്‍ തിരിച്ചെത്തിയത്. മരണപ്പെട്ട അലക്‌സാണ്ട്രുവിന്റെ ശരീരം മമ്മിക്ക് സമാനമായിട്ട് ആയിരുന്നെന്ന് പാരാമെഡിക്കല്‍ സംഘവും വ്യക്തമാക്കി. മാതാപിതാക്കള്‍ക്ക് രണ്ടു പേര്‍ക്കും കൂടി പരോള്‍ പോലുമില്ലാതെ 25 വര്‍ഷത്തെ തടവാണ് ശിക്ഷ ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (37 minutes ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (40 minutes ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (44 minutes ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (49 minutes ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (58 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (1 hour ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (1 hour ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (1 hour ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (1 hour ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (1 hour ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (1 hour ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (2 hours ago)

Malayali Vartha Recommends