99 കാരിയുടെ അവശേഷിച്ചിരുന്ന ആഗ്രഹവും സഫലമായി; ചിത്രം വൈറലായി

ജീവിതം ഒന്നേ ഉള്ളൂ. അത് കൊണ്ട് തന്നെ എല്ലാം പഠിക്കുകയും അനുഭവിക്കുകയും വേണം. ഇന്ത്യക്കാര്‍ക്ക് പൊതുവെ ഈ കാഴ്ചപ്പാട് കുറവാണെങ്കിലും അമേരിക്ക, യൂറോപ്പ് പോലെയുള്ള രാജ്യക്കാര്‍ ഈ ഒരു ആശയമാണ് ജീവിതത്തില്‍ മുന്നോട്ട് വെക്കുന്നത്. രണ്ടാം ജന്മത്തെ കുറിച്ച് അത്ര വിശ്വാസമില്ലാത്ത അവര്‍ ജീവിതത്തില്‍ ഒരാഗ്രഹം പോലും ബാക്കി വെക്കരുതെന്ന പക്ഷക്കാരാണ്. നെതര്‍ലാന്‍ഡ് സ്വദേശിയായ ആനിക്ക് 99 വയസ്സുണ്ട്. ജീവിതത്തില്‍ ഒരു വിധം എല്ലാം അനുഭവിച്ചു. കുറെ സുഖിച്ചു. ഒരുപാട് മോശം അവസ്ഥയിലൂടെ കടന്നു പോയി. ഇനി ഈ 99 ആം വയസ്സില്‍ ഒരാഗ്രഹം മാത്രം ബാക്കിയാകുന്നു. കയ്യാംമം വെക്കണം, ഒരു പ്രതിയെ പോലെ കൊണ്ട് പോകണം, ഒന്ന് ജയിലില്‍ കിടക്കണം.
ആദ്യം അത്ഭുതം തോന്നിയെങ്കിലുംആനിയുടെ ആഗ്രഹത്തിന് ഒടുവില്‍ പോലീസ് അനുവാദം നല്‍കി. ആനിയുടെ അനന്തരവളാണ് മുത്തശ്ശിയുടെ ആഗ്രഹം പോലീസ് ഉദ്യോഗസ്ഥന്മാരെ അറിയിച്ചത്. വളരെ തമാശയായി തോന്നുന്ന ആഗ്രഹമാണെങ്കിലും കഴിഞ്ഞ കുറെ കാലമായി മുത്തശ്ശി ഇത് തന്നെ ആലോചിചിരിക്കുകയാണെന്നും എങ്ങനെയെങ്കിലും സാധിച്ച് തരണമെന്നും പറഞ്ഞപ്പോള്‍ പോലീസുകാര്‍ക്ക് പിന്നെ മറിച്ചൊന്ന് ചിന്തിക്കേണ്ടി വന്നില്ല. ഒരു പ്രതിയെ പോലെ കയ്യാംമം വെച്ച് ജയിലില്‍ കിടക്കുന്ന ആനിയുടെ ഫോട്ടോ നെതര്‍ലാന്‍ഡില്‍ വൈറലാണിപ്പോള്‍.

https://www.facebook.com/Malayalivartha























