കടുത്ത വരള്‍ച്ച നേരിടുന്ന സൊമാലിയയില്‍ വരള്‍ച്ചയെ സര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു

അതി കഠിനമായ വരള്‍ച്ച നേരിടുന്ന സൊമാലിയയില്‍ വരള്‍ച്ചയെ സര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയാണ് പ്രസിഡന്റ് മുഹമ്മദ് അബ്ദുളാഹി വരള്‍ച്ചയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചത്. 25 വര്‍ഷത്തിനിടയിലെ വലിയ മൂന്നാമത്തെ വരള്‍ച്ചയാണ് സൊമാലിയ നേരിടുന്നത്. 30 ലക്ഷത്തിലധികം ആളുകളാണ് സൊമാലിയയില്‍ വരള്‍ച്ചമൂലമുള്ള ദുരിതം അനുഭവിക്കുന്നത്.
വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ മനുഷ്യത്വപരമായ ഇടപെടലുകള്‍ അടിയന്തരമായി ഉണ്ടാകണമെന്നു അബ്ദുളാഹി പറഞ്ഞു. സൊമാലിയന്‍ സമൂഹത്തെയും കുടുംബങ്ങളെയും ഈ പ്രതിസന്ധിയില്‍നിന്നു രക്ഷപ്പെടുവാന്‍ സഹായിക്കണമെന്നു പ്രസിഡന്റ് അന്താരാഷ്ട്ര സമൂഹത്തോടു അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha























