Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഇന്ത്യക്കാരന്റെ കൊലപാതകം ട്രംപിന്റെ കണ്ണ് തുറപ്പിച്ചു... കൊല്ലപ്പെട്ടതിനെ അപലപിച്ച് പ്രസിഡന്റ്; വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഒരുമിച്ചു നില്‍ക്കണം

01 MARCH 2017 10:23 AM IST
മലയാളി വാര്‍ത്ത

യുഎസില്‍ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടത് വ്യാപകമായ പ്രതിഷേധം ഉണ്ടായി. തുടര്‍ന്ന് തന്റെ നിലപാടുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ രംഗത്തെത്തി. ആദ്യമേതന്നെ കൊലപാതകത്തെ അപലപിച്ചു. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഒരുമിച്ചു നില്‍ക്കണമെന്ന് ട്രംപ് പറഞ്ഞു. വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ല. പൗരാവകാശ സംരക്ഷണത്തിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അമേരിക്കയെ മികച്ചതാക്കുമെന്ന വാക്കുപാലിക്കുമെന്നും ട്രംപ് പറഞ്ഞു. 

തന്റെ നയങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുകയും ചെയ്തു. പരിശോധന അസാധ്യമായ നാടുകളില്‍ നിന്നുള്ളവരെ ഇവിടെ പ്രവേശിപ്പിക്കില്ല. കുടിയേറ്റ നിയമം ശക്തിപ്പെടുത്തുകയും ശമ്പളം വര്‍ധിപ്പിക്കുകയും തൊഴില്‍ ഇല്ലാത്തവരെ സഹായിക്കുകയും ചെയ്യുന്നത് നമ്മുടെ സമൂഹത്തെ സുരക്ഷിതമാക്കുന്നതിനാണ്. അമേരിക്കയിലെത്തുന്നവര്‍ അമേരിക്കയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കണം ന്മ യുഎസിനെ ഇസ്‌ലാമിക ഭീകരതയില്‍നിന്നു രക്ഷിക്കാന്‍ കര്‍ശന നടപടിയെടുക്കും. വീസ നിരോധനം സാധ്യമാക്കാന്‍ നിയമപോരാട്ടം നടത്തും. അമേരിക്കക്കാര്‍ക്കു ജോലിയില്ലാതാക്കുന്ന കരാറുകളില്‍നിന്ന് പിന്മാറും. 

കഴിഞ്ഞ ദശാബ്ദത്തിലുണ്ടായ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. നമ്മുടെ പൗരന്മാരെ സംരക്ഷിക്കുന്നതിനായി ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നത് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് കുടിയേറ്റം തടയുന്നതിനായി നമ്മുടെ ദക്ഷിണ അതിര്‍ത്തിയില്‍ അധികം താമസിക്കാതെ തന്നെ വലിയ മതില്‍ പണിയും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ഒബാമ കെയര്‍ റദ്ദാക്കി. 

കുറഞ്ഞ ചെലവില്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുംം. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയുമടക്കം എല്ലാ മതവിശ്വാസമുള്ളവരെയും ഐഎസ് കൊലപ്പെടുത്തി. മുസ്‌ലിം രാജ്യങ്ങളുടെ ഉള്‍പ്പടെ എല്ലാവരുടെയും സഹായത്തോടെ അവരെ നശിപ്പിക്കും. അമേരിക്കയുടെ പുനര്‍നിര്‍മാണത്തിനുള്ള സമയമായി. പശ്ചിമേഷ്യയില്‍ ഇതുവരെ ചിലവഴിച്ച പണം അമേരിക്കയുടെ പുനര്‍നിര്‍മാണത്തിനായി ഉപയോഗിക്കാമായിരുന്നു. 

അതേസമയം അമേരിക്കയില്‍ അക്രമിയുടെ വെടിയേറ്റു മരിച്ചതില്‍ നിന്നും ഇന്ത്യക്കാര്‍ മുക്തി നേടിയിട്ടില്ല. കാന്‍സസ് നഗരത്തിലെ ബാറില്‍ ബുധനാഴ്ച രാത്രി നടന്ന വെടിവയ്പിലാണ് ഹൈദരാബാദ് സ്വദേശിയും യുവ എഞ്ചിനീയറുമായ ശ്രീനിവാസ് കുച്ചിബോത്‌ല (32) കൊല്ലപ്പെട്ടത്. ശ്രീനിവാസിന്റെ സഹപ്രവര്‍ത്തകന്‍ അലോക് മദസാനിക്കും അക്രമിയെ തടയാന്‍ ശ്രമിച്ച അമേരിക്കക്കാരന്‍ ഇയാന്‍ ഗ്രില്ലോട്ടിനും വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

എന്റെ രാജ്യത്തുനിന്നു പുറത്തുപോകു എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ആക്രമി നിറയൊഴിച്ചതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ട്രംപിന്റെ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടിയില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ആക്രമി വെടിവച്ചതെന്നാണ് ആരോപണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (45 minutes ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (48 minutes ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (52 minutes ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (57 minutes ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (1 hour ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (1 hour ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (1 hour ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (1 hour ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (1 hour ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (1 hour ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (2 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (2 hours ago)

Malayali Vartha Recommends