ടോയ്ലറ്റ് പേപ്പറില്‍ രാജിക്കത്ത്, യുവാവ് ബോസിനോടും കമ്പനിയോടും ദേഷ്യം തീര്‍ത്തതിങ്ങനെ...

ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും പേറിയാണ് ഓരോരുത്തരും ഒരു സ്ഥാപനത്തില്‍ ജോലിക്ക് കയറുന്നത്. ചിലര്‍ക്ക് സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലമാകുമ്പോള്‍ വേറെ ചിലര്‍ക്ക് വളരെ മോശമായ അനുഭവങ്ങളും പെരുമാറ്റങ്ങളുമാണ് സ്ഥാപനത്തില്‍ നിന്ന് കിട്ടുന്നത്. ഈ അനുഭവപാഠം പലരുടേയും സ്വപ്നങ്ങള്‍ ഇല്ലാതാക്കുക മാത്രമല്ല മറിച്ച്, നിരാശരാകാനും മാനസികമായി തളര്‍ത്താനുമൊക്കെ കാരണമായേക്കും. അതേസമയം ആ നിരാശക്കും മനോവിഷമത്തിനും അല്‍പമെങ്കിലും ആശ്വാസം ലഭിക്കണമെങ്കില്‍ ബോസിനോട് നാല് വര്‍ത്തമാനമെങ്കിലും പറയണം. എന്നാല്‍ മിക്കവര്‍ക്കും അതിന് കഴിയണമെന്നില്ല. കോര്‍പ്പറേറ്റ് കമ്പനികളോട് ഏറ്റുമുട്ടാനുള്ള ധൈര്യമില്ലായ്മയും ജോലി നഷ്ടപ്പെടുമോ എന്നുള്ള ഭയവും ഒക്കെ ഇതിന് കാരണമാണ്.
എന്നാല്‍ വ്യത്യസ്തമായ രീതിയില്‍ ഒരാള്‍ ബോസിനോട് പകരം വീട്ടി ലോക ശ്രദ്ധ പിടിച്ചു പറ്റി. താന്‍ ജോലി രാജി വെക്കുന്നതായി ടോയ്ലറ്റ് പേപ്പറില്‍ എഴുതി നല്‍കി താങ്കളുടെ കമ്പനിക്ക് ഈ ടോയ്ലറ്റ് പേപ്പറിന്റെ വില മാത്രമേ കല്‍പ്പിക്കുന്നുള്ളൂ എന്ന് ബോധ്യപ്പെടുത്തി കൊടുത്തു. അമേരിക്കയിലെ സാമൂഹിക വാര്‍ത്താ ഏജന്‍സിയായ റെഡിറ്റ് ആണ് ഫെബ്രുവരി 24 ന് ലഭിച്ച അപൂര്‍വ രാജിക്കത്ത് പുറത്ത് വിട്ടിരിക്കുന്നത്. 'എന്റെ ഭര്‍ത്താവിന്റെ രാജിക്കത്ത്' girlofgodsbadday എന്ന പേരിലാണ് കത്ത് പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവരുടെ മറ്റു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല .
കത്തിലെ വാചകങ്ങള്‍
'താങ്കളും, താങ്കളുടെ സ്ഥാപനവും ഏത് രീതിയിലാണോ എന്നെ പരിഗണിച്ചിട്ടുള്ളത് അല്ലെങ്കില്‍ ഏത് തരത്തിലാണോ എന്നോട് പെരുമാറിയിട്ടുള്ളത് അതിനുള്ള അടയാളമായിട്ടാണ് ഈ രാജിക്കത്ത്. ഈ ടോയ്ലറ്റ് പേപ്പര്‍ എങ്ങനെയാണോ കളയാന്‍ പോകുന്നത് അതേ അവസ്ഥയാണ് നാളെ താങ്കളുടെ കമ്പനിക്ക് വരാന്‍ പോകുന്നത്' പോരാത്തതിന് കത്തിന്റെ അടി ഭാഗത്ത് ഒരു കക്കൂസിന്റെ ചിത്രവും ഇയാള്‍ വരച്ച് വെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























