എട്ട് ദിവസത്തിനിടെ രണ്ടു പ്രസവം! ഇരട്ടകളടക്കം മൂന്ന് കുട്ടികള്‍ക്ക് യുവതി ജന്മം നല്‍കി

എട്ട് ദിവസത്തിനിടെ യുവതി രണ്ട് പ്രസവത്തില്‍ ഇരട്ടകള്‍ അടക്കം മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ചൈനയിലെ ചെന്‍ എന്ന യുവതിയാണ് ആ അപൂര്‍വ പ്രസവം നടന്നത്. ഫെബ്രുവരി 21ന് ഒരു ആണ്‍കുട്ടിക്കും ഫെബ്രുവരി 28ന് ഇരട്ട പെണ്‍കുട്ടികള്‍ക്കുമാണ് യുവതി ജന്മം നല്‍കിയത്.
ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയ ശേഷം യുവതിയുടെ പ്രസവവേദന തനിയെ നിന്നതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം രണ്ടു കുട്ടികളെ ഗര്‍ഭപാത്രത്തില്‍ തന്നെ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഒരാഴ്ച കഴിഞ്ഞാണ് മറ്റു രണ്ട് കുട്ടികളെ യുവതി പ്രസവിച്ചത്.
തന്റെ കരിയറില്‍ ആദ്യമായാണ് ഇത്തരത്തിലൊരു അനുഭവത്തിന് സാക്ഷിയാകുന്നതെന്ന് യുവതിയെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. 2012ല്‍ വിവാഹിതയായ യുവതിക്ക് കുട്ടികളുണ്ടായിരുന്നില്ല. തുടര്‍ന്ന് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം വന്ധ്യതാ ചികിത്സയിലൂടെയാണ് യുവതി ഗര്‍ഭിണിയായത്.
https://www.facebook.com/Malayalivartha























