സൗദി വ്യോമാക്രമണത്തില്‍ യെമനില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

സൗദി വ്യോമസേനയുടെ ആക്രമണത്തില്‍ യെമനില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. അന്താരാഷ്ട്രതലത്തില്‍ നിരോധിച്ച ക്ലസ്റ്റര്‍ ബോംബുകളാണ് സൗദി സേന യെമനില്‍ വര്‍ഷിച്ചത്. വെള്ളിയാഴ്ച രാവിലെ മുതല്‍ യെമനിലെ വിവിധ പ്രദേശങ്ങളില്‍ സൗദി സേന വ്യോമാക്രമണങ്ങള്‍ നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വടക്കന്‍ യെമനിലെ അല്‍ബാറക്കില്‍ സൗദി സേന നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യതലസ്ഥനമായ സനായില്‍നിന്നു 240 കിലോമീറ്റര്‍ അകലെയാണ് അല്‍ബറാക്ക്.
അല്‍ബറാക്കിലെ പാര്‍പ്പിട സമുച്ചയങ്ങള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. യെമനിലെ ഹയറാനില്‍ സൗദി സേന നടത്തിയ മറ്റൊരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സനായില്‍നിന്നു 130 കിലോമീറ്റര്‍ അകലെയാണ് ഹയറാന്‍.
https://www.facebook.com/Malayalivartha























