ശേഖരിച്ചു വച്ചിരുന്ന 6 ടണ്ണോളം ഭാരം വരുന്ന അശ്ലീല മാഗസിനുകള്‍ ദേഹത്തേക്ക് വീണ് മരിച്ചു

ഒറ്റയ്ക്കു താമസിച്ചു വരികയായിരുന്ന ഒരു ജാപ്പനീസ് പുരുഷന്‍ അയാള്‍ ശേഖരിച്ചു സൂക്ഷിച്ചിരുന്ന മാഗസിന്‍ കെട്ടുകള്‍ക്കിടയില്‍പെട്ട് മരണമടഞ്ഞു. ആറു ടണ്ണോളം ഭാരമുണ്ടായിരുന്നു. ആ മാഗസിനുകള്‍ക്ക്. ആറുമാസമായി വാടക ലഭിക്കാതിരുന്നതിനാല്‍ ഫ്‌ലാറ്റുടമ അന്വേഷിച്ചെത്തിയപ്പോഴാണ് അയല്‍വാസികള്‍ പോലും അയാള്‍ മരിച്ച വിവരം അറിഞ്ഞത്.
50 വയസ്സുകാരനായ അയാളുടെ പേര് ജോജി എന്നാണ് എന്ന വിവരം മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ. അയാളുടെ മറ്റു ബന്ധുക്കളോ അയല്‍ക്കാരോ അറിയാതെ ഈ മാഗസിനുകളെല്ലാം അവിടെ നിന്നും രഹസ്യമായി മാറ്റിത്തരണമെന്നാവശ്യപ്പെട്ട് ഒരാള്‍ ഒരു ക്ലീനിംഗ് കമ്പനിയെ ചുമതല ഏല്‍പ്പിച്ചിരുന്നു. ആ കമ്പനിയിലെ ഒരംഗമാണ് ഈ വിവരം പുറത്തു വിട്ടത്.
ജോജിക്ക് ഹൃദയാഘാതമുണ്ടായി പുസ്തകകെട്ടുകളിന്‍മേലെ വീണതിനുശേഷം മറ്റുള്ള പുസ്തകക്കെട്ടുകളും സ്റ്റാന്‍ഡും മറ്റും അയാള്‍ക്കു മുകളിലേയ്ക്കു വീണതാണോ അതോ പുസ്തകങ്ങളില്‍ തട്ടി വീണതിനു പിന്നാലെ സ്റ്റാന്‍ഡും മറ്റു പുസ്തകങ്ങളും അയാളുടെ പുറത്തേക്ക് വീണതിനെ തുടര്‍ന്ന് അയാള്‍ മരിച്ചതാണോ എന്ന് ഇതുവരെ നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ വൃത്തിയാക്കാനെത്തിയ കമ്പനിയിലെ പ്രസ്തുത അംഗം പറഞ്ഞത് അയാളുടെ ശരീരത്തേക്ക് മാഗസിന്‍ കെട്ടുകള്‍ മറിഞ്ഞു വീണതിനു ശേഷവും അയാള്‍ക്കു ബോധം ഉണ്ടായിരുന്നുവെങ്കില്‍ പോലും അയാളുടെ നിലവിളി ആരും കേള്‍ക്കാനിട വരില്ലായിരുന്നുവെന്നും അത്രയധികം മാഗസിനുകള്‍ അയാളുടെ മുകളില്‍ കുന്നിച്ചിട്ടുണ്ടായിരുന്നുവെന്നുമാണ്.
ഷെല്‍ഫുകളും മേശകളും കൂടാതെ ആ ഫ്‌ലാറ്റിനുള്ളില്‍ എവിടെയൊക്കെ സ്ഥലമുണ്ടോ അവിടെയെല്ലാം അശ്ലീല മാഗസിനുകളുടെ ശേഖരമായിരുന്നു ഉണ്ടായിരുന്നത്. അതു കൂടാതെ മാഗസിനുകളില്‍ നിന്നും വെട്ടിയെടുത്ത് ഒട്ടിച്ച ചിത്രങ്ങള്‍ കൊണ്ട് ചുവര്‍ നിറഞ്ഞിരിക്കുകയായിരുന്നുവത്രേ. ചിത്രങ്ങള്‍ വെട്ടിയെടുത്തതിനുശേഷം വലിച്ചെറിഞ്ഞ മാഗസിനുകള്‍ തറയിലാതെ ചിതറി കിടക്കുന്നുമുണ്ടായിരുന്നുവത്രേ.
ഒരു കാര്‍ നിര്‍മ്മാണ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന ഇയാള്‍ക്ക് ജീവിതത്തില്‍ ദിശാബോധം നഷ്ടപ്പെട്ട് ഏകാകിയായി തീരാനിടയായ സാഹചര്യം എന്തായിരുന്നുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 50 വയസ്സുകാരനായ അയാളുടെ ഈ ചെയ്തി മൂലം തങ്ങള്‍ക്ക് നാണക്കേട് ഉണ്ടാകരുതെന്ന് കരുതി, ആ അശ്ലീല മാഗസിനുകളൊക്കെ രഹസ്യമായി നീക്കം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് ക്ലീനിംഗ് കമ്പനിയെ സമീപിക്കാന്‍ അയാളുമായി ബന്ധപ്പെട്ട ആളുകള്‍ ഉണ്ടായിരുന്ന സ്ഥിതിക്ക് ഇപ്രകാരം സാമൂഹ്യ ബന്ധങ്ങളുപേക്ഷിച്ച് ഉള്‍വലിഞ്ഞ് സെക്‌സിന് അഡിക്ട് ആയി ജീവിക്കാന്‍ അയാളെ തനിയെ വിട്ട ബന്ധു മിത്രാദികള്‍ക്കും അയാളുടെ മരണത്തില്‍ പരോക്ഷമായ ഒരു ഉത്തരവാദിത്തമില്ലേ?
https://www.facebook.com/Malayalivartha























