എച്ച് 1 ബി പ്രീമിയം വിസ അമേരിക്ക നിര്‍ത്തിവെച്ചു

ഏപ്രില്‍ മൂന്നുമുതല്‍ ആറ് മാസത്തേക്കാണ് എച്ച 1 ബി പ്രീമിയം വിസ അനുവദിക്കുന്നത് അമേരിക്ക നിര്‍ത്തിവെച്ചത്. ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് ഫാസ്റ്റ് ട്രാക്ക് രീതിയിലെത്തുന്ന അപേക്ഷകളാണ് നിര്‍ത്തിയത്. ഇന്ത്യയിലെ ഐടി സ്ഥാപനങ്ങള്‍ അമേരിക്കയിലേക്ക് ജീവനക്കാരെ അയക്കുന്നത് എച്ച് 1 ബി വിസ വഴിയാണ്. പ്രതിവര്‍ഷം 60,000 ത്തിലധികം എച്ച്.1 ബി വിസയാണ് അമേരിക്ക പതിച്ചുനല്‍കുന്നത്.
യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വീസസിന്റേതാണ് ഉത്തരവ്. ഫോറം 1907 പ്രകാരം എച്ച് 1 ബി വിസയ്ക്കുള്ള അപേക്ഷ ഏപ്രില്‍ മൂന്നുമുതല്‍ നിരസിക്കും. ഫോറം 1129 പ്രകാരമുള്ള അപേക്ഷയും സ്വീകരിക്കില്ല. അതേസമയം എച്ച് 1 ബി വിസ നല്‍കുന്നത് പൂര്‍ണമായും നിര്‍ത്തിയിട്ടില്ല.
https://www.facebook.com/Malayalivartha























