അമേരിക്കയില്‍ സിഖുകാരന് വെടിയേറ്റു

അമേരിക്കയില്‍ വീണ്ടും ഞെട്ടിപ്പിക്കുന്ന ആക്രമണം. രണ്ട് ഇന്ത്യന്‍ വംശജര്‍ വെടിയേറ്റ് മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിനിടെ വെള്ളിയാഴ്ച ഒരു സിഖുകാരന് വെടിയേറ്റു. വാഷിങ്ടണ്‍ സ്റ്റേറ്റിലെ കെന്റ് നഗരത്തിലാണ് സംഭവം. വീടിന് പുറത്ത് 39 കാരനായ ഇന്ത്യക്കാരന്‍ സ്വന്തം വാഹനം പരിശോധിക്കുന്നതിനിടെ അജ്ഞാതനായ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
വാക്കുതര്‍ക്കമുണ്ടാകുകയും 'നിന്റെ രാജ്യത്തേക്ക് തിരിച്ചുപോ' എന്ന് പറഞ്ഞ് വെടിവെക്കുകയുമായിരുന്നുവെന്ന് സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മുഖം മറച്ചെത്തിയ ആറടി പൊക്കമുള്ള അക്രമി വെള്ളക്കാരനാണെന്ന് ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























