സുഹൃത്തുക്കളോട് പന്തയം വച്ച് മദ്യപിച്ചു; യുവാവ് മരണത്തിന് കീഴടങ്ങി

കൂടുതല്‍ മദ്യം അകത്താക്കുന്നത് ആരാണെന്നറിയാന്‍ സുഹൃത്തുക്കളോട് പന്തയംവച്ച് മദ്യം കഴിച്ച യുവാവിനാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഡൊമനിക്കന്‍ റിപ്പബ്ലിക്കിലെ ഒരു നൈറ്റ് ക്ലബിലാണ്, 23 വയസുകാരനായ യുവാവ് അമിത മദ്യം കഴിച്ച് സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണ് മരിച്ചത്.
സുഹൃത്തുക്കളോട് വെച്ച പന്തയത്തില്‍ തോല്‍ക്കാതിരിക്കാന്‍ കെല്‍വിന്‍ റാഫേല്‍ മെജിയ, ഒരു കുപ്പി ടെക്കീല ഒറ്റവലിക്ക് കുടിക്കുകയായിരുന്നു. 630 ഡോളറിനായിരുന്നു (ഏകദേശം 42,500 രൂപ) കെല്‍വിന്‍ സുഹൃത്തുക്കളോട് പന്തയം വെച്ചത്. പന്തയം ജയിച്ച പണം കെല്‍വിന്റെ കയ്യില്‍ സംഘാടകര്‍ എണ്ണിക്കൊണ്ട് വെച്ചുകൊടുത്തതും, കെല്‍വിന്‍ കുഴഞ്ഞു വീഴുകയായിരുന്നു. നിമിഷങ്ങള്‍ക്കകം യുവാവ് സംഭവസ്ഥലത്ത് തന്നെ മരണത്തിന് കീഴടങ്ങി.
https://www.facebook.com/Malayalivartha























