വിലക്കുകള്‍ ലംഘിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി

അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര കൊറിയ തൊടുത്തുവിട്ട നാലു മിസൈലുകള്‍ 1000 കിലോമീറ്റര്‍ താണ്ടി ജപ്പാന്‍ കടലില്‍ പതിച്ചു. പ്രദേശിക സമയം തിങ്കളാഴ്ച രാവിലെ 07:36ന് ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന തോംചാംഗ്‌റി മേഖലയില്‍ നിന്നായിരുന്നു വിക്ഷേപണമെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു.
കഴിഞ്ഞമാസവും ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. വടക്കന്‍ പ്രവിശ്യയിലെ ബംഗ്യോന്‍ എയര്‍ബേസില്‍നിന്നു വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ 500 കിലോമീറ്റര്‍ താണ്ടി ജപ്പാന്‍ സമുദ്രത്തില്‍ പതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























