ജപ്പാനില്‍ സുരക്ഷാ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഒമ്പതു മരണം

ജപ്പാനില്‍ സുരക്ഷാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ അപകടത്തില്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു തുടങ്ങി. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പതുപേരും മരിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. പരിശീലന പറക്കല്‍ നടത്തുന്നതിനിടെ ഹെലികോപ്റ്റര്‍ മധ്യ ജപ്പാനിലെ മഞ്ഞുമൂടിക്കിടക്കുന്ന മലനിരകള്‍ക്കിടയിലാണ് തകര്‍ന്നുവീണത്.
ഞായാറാഴ്ച മൂന്നു പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ടോക്കിയോയില്‍നിന്നും 250 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറു മാറിയുള്ള ഹാച്ചിബസി മലനിരയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അപകടകാരണം വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha























