ഹണിമൂണിന് ഇവിടെ പോയാല്‍ ബന്ധം വേര്‍പിരിയും!

ഈയിടെയാണോ കല്യാണം കഴിച്ചത?് എവിടെ പോയി ഹണിമൂണ്‍ ആഘോഷിക്കണം എന്നു ഇതുവരെയും തീരുമാനമായില്ലെങ്കില്‍ ഒന്നുറപ്പിച്ചോളൂ. തീര്‍ച്ചയായും അത് മെക്‌സിക്കോയിലേയ്ക്ക് ആകരുത്. കാരണം ദമ്പതികള്‍ ഒരുമിച്ചുള്ള ആദ്യ യാത്ര നടത്തിയത് മെക്‌സിക്കോയിലേയ്ക്കാണെങ്കില്‍ ആ ദാമ്പത്യം വിവാഹ മോചനത്തിലെത്തുമെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നത്.
ഒന്നിച്ചു ജീവിച്ചു തുടങ്ങി അഞ്ചു മാസത്തിനുള്ളില്‍ നടത്തുന്ന സന്ദര്‍ശനം മെക്‌സിക്കോയിലേയ്ക്കാണെങ്കില്‍ ആ ബന്ധം അധികം വൈകാതെ വേര്‍പിരിയലില്‍ എത്തുമത്രേ. 73ശതമാനം ദമ്പതികളുടെ കാര്യത്തിലും ഇതു ശരിയായിരുന്നുവെന്നാണ് അവകാശവാദം.
സണ്‍ഷൈന്‍.കോ.യുകെ എന്ന ട്രാവല്‍ ഏജന്റ്‌സൈറ്റ് ആണ് സര്‍വ്വേ നടത്തിയത്. മെക്‌സിക്കോ സന്ദര്‍ശനം നടത്തിയ ദമ്പതികളില്‍ 21 ശതമാനം പേരും മടക്ക യാത്രയ്ക്കിടെ തന്നെ അടിച്ചു പിരിഞ്ഞത്രേ. ഐബീസായിലേയ്ക്ക് യാത്ര പോയവരില്‍ 17 ശതമാനം പേരുമായി രണ്ടാം സ്ഥാനത്താണ്. 12 ശതമാനം പേരുടെ കണക്കുമായി പോര്‍ട്ടുഗലാണ് മൂന്നാം സ്ഥാനത്തുള്ളത്.
സര്‍വ്വേയില്‍ പങ്കെടുത്ത 2187 പേരില്‍ 1056 പേരും യാത്ര കഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ തല്ലിപ്പിരിഞ്ഞവരാണ്. എയര്‍പോര്‍ട്ടില്‍ എത്താന്‍ വൈകിയതിനേയും സന്ദര്‍ശിക്കുന്ന സ്ഥലത്തെത്തി കഴിഞ്ഞ് സമയം എപ്രകാരം ചെലവിടണമെന്നതിനേയും ചൊല്ലി ആരംഭിക്കുന്ന വാക്കു തര്‍ക്കമാണ് ബന്ധം പിരിയലില്‍ കൊണ്ടു ചെന്നെത്തിക്കുന്നത്. ഇതു കൂടാതെ ഹണിമൂണിനു പോയ സ്ഥലത്തു വച്ച് പങ്കാളി അന്യ പുരുഷന്‍/സ്ത്രീ എന്നിവരുമായി പഞ്ചാരയടിക്കാന്‍ ശ്രമിച്ചതിന്റെ പേരിലും ബന്ധം തകര്‍ന്നിട്ടുണ്ട്. സ്‌പെയിനിലെ ടെനെറൈഫും ഇറ്റലിയുമാണ് ഹണിമൂണ്‍ സന്ദര്‍ശനത്തിന് സുരക്ഷിതമായ ഇടങ്ങളെന്നാണ് സര്‍വ്വേയുടെ പക്ഷം.
https://www.facebook.com/Malayalivartha























