ബാങ്കോക്കില്‍ ഇന്ത്യന്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു, നാലു പേര്‍ക്ക് പരിക്ക്

ഇന്ത്യന്‍ എയര്‍ ആംബുലന്‍സ് ബാങ്കോക്കില്‍ തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. അപകടത്തില്‍ നാലു പേര്‍ക്കു പരിക്കേറ്റു. പൈലറ്റ് അരുണ്‍അക്ഷാ നാന്‍ഡിയാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
ന്യൂഡല്‍ഹിയിലെ മെഡാന്റാ ആശുപത്രിയുടെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടതെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലുടെ അറിയിച്ചു. വിമാനത്തിനു തീ പിടിച്ചതിനെ തുടര്‍ന്നു നഹ്‌ഹോണ്‍ പതോം വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെയാണ് തകര്‍ന്നത്.
https://www.facebook.com/Malayalivartha























