യെമനില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു

യെമനില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. യമനിലെ പ്രാദേശിക ഭരണകൂടമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ബയ്ദാസ്ഖ്വിഫ ജില്ലയിലെ യക്‌ലയിലാണ് സംഭവം. ഇവിടെ ആടുകളെ മേയ്ച്ചുകൊണ്ടിരുന്ന കുട്ടികളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. സഹോദരങ്ങളായ മുഹമ്മദ് അല്‍ ഖൊബ്‌സെയും അഹമ്മദ് അല്‍ ഖൊബ്‌സെയുമാണ് കൊല്ലപ്പെട്ടത്.
ഇക്കഴിഞ്ഞ ജനുവരി 29നും ഇവിടെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ അമേരിക്ക നിഷേധിച്ചു.
https://www.facebook.com/Malayalivartha























