ലോകത്തെ ഏറ്റവും കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 16-ാമത്

ലോകത്തെ ഏറ്റവും കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 16-ാം സ്ഥാനം. യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ടാണ് ഈ വിവരം പുറത്തുവിട്ടത്. ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ 25ാം സ്ഥാനവും ഇന്ത്യ കരസ്ഥമാക്കി. കരുത്തരായ രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക മുന്നിലെത്തിയപ്പോള്‍ റഷ്യ രണ്ടാം സ്ഥാനത്തെത്തി.
2016ല്‍ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ എല്ലാ മേഖലയിലും പിന്നിലായിരുന്ന റഷ്യയാണ് ഇത്തവണ നേട്ടമുണ്ടാക്കിയത്. സമ്പദ്ഘടനയുടെ അടിസ്ഥാനത്തില്‍ 24ാം സ്ഥാനത്തും സാംസ്‌കാരിക വൈവിധ്യങ്ങളുടെ അടിസ്ഥാനത്തില്‍ 28ാം സ്ഥാനത്തുമാണ് റഷ്യ.
സ്വിറ്റ്‌സര്‍ലന്‍ഡ്, കാനഡ, ജര്‍മ്മനി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലെത്തിയപ്പോള്‍ അമേരിക്കയ്ക്ക് ഏഴാം സ്ഥാനം മാത്രമാണ് കരസ്ഥമാക്കാനായത്.
https://www.facebook.com/Malayalivartha























