അമേരിക്കയും റഷ്യയും ക്രിമിയ വിഷയത്തില്‍ നേര്‍ക്കുനേര്‍ , റഷ്യയുടെ ഇടപെടല്‍ അംഗീകരിക്കില്ലെന്നും ഉപരോധം ഏര്‍പ്പെടുത്തുമെന്നും അമേരിക്ക

ക്രിമിയ വിഷയത്തില്‍ അമേരിക്കയും റഷ്യയും നേര്‍ക്കു നേരെയുള്ള പോരാട്ടത്തിലേക്ക്. റഷ്യന്‍ ഫെഡറേഷനില്‍ ചേരുന്ന വിഷയത്തില്‍ യുക്രൈനിലെ സ്വയംഭരണ റിപ്പബ്ലിക്കായ ക്രിമിയയില്‍ നടന്ന ഹിതപരിശോധനയുടെ ഫലം അംഗീകരിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. ഭരണഘടനാ വിരുദ്ധമായ ഹിതപരിശോധനയാണ് ക്രിമിയയില്‍ നടന്നതെന്ന് അദ്ദേഹം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനെ അറിയിച്ചുവെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.
ക്രിമിയ വിഷയത്തില്‍ റഷ്യ നടത്തിയ ഇടപെടല്‍ യുക്രൈനിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ഒബാമ പറഞ്ഞു. യൂറോപ്യന്‍ സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് റഷ്യയ്‌ക്കെതിരെ ഉപരോധ നടപടികള്‍ ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ടെലിഫോണില്‍ ബന്ധപ്പെട്ടാണ് പുട്ടിനെ ഒബാമ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
എന്നാല്‍ , അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ക്രിമിയയില്‍ ഹിതപരിശോധന നടത്തിയതെന്ന് വ്‌ളാദിമിര്‍ പുട്ടിന്‍ ഒബാമയോട് പറഞ്ഞു. ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ ക്രമിയയിലെ 95.5 ശതമാനം പേര്‍ റഷ്യന്‍ ഫെഡറേഷനില്‍ ചേരുന്നതിനെ അനുകൂലിച്ചുവെന്നാണ് ആദ്യഫലങ്ങള്‍ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















