മലേഷ്യന്‍ വിമാനത്തെ കുറിച്ചുള്ള ദുരൂഹതകള്‍ നീളുന്നു... വാര്‍ത്താ വിനിമയം വിഛേദിക്കപ്പെട്ടതിനു ശേഷം ശുഭരാത്രി ആശംസിച്ച് വിമാനത്തില്‍ നിന്നും സന്ദേശമെത്തി

മാര്‍ച്ച് 8ന് 239 യാത്രക്കാരുമായി പുറപ്പെട്ട മലേഷ്യന്‍ വിമാനത്തെ പറ്റിയുള്ള ദുരൂഹതകള്‍ ദിവസം കഴിയും തോറും വര്‍ധിക്കുന്നു. വിമാനത്തെപ്പറ്റിയുള്ള ഒരു സൂചനയും ലഭിക്കാതെ അന്വേഷണം വട്ടം ചുറ്റുകയാണ്. ഇതിനിടെ കാണാതായ വിമാനത്തില്‍ നിന്നുള്ള എല്ലാ വാര്‍ത്താ വിനിമയ ബന്ധങ്ങളും വിഛേദിക്കപ്പെട്ട ശേഷം ഒരു സന്ദേശം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ആള്‍റൈറ്റ് ഗുഡ് നൈറ്റ് എന്ന സന്ദേശമാണ് കോലാലമ്പൂരിലെ എയര്‍ ട്രാഫിക് കണ്‍ട്രോളറിന് ലഭിച്ചത്.
ഈ ശുഭരാത്രി സന്ദേശത്തിന് മുമ്പ് തന്നെ വിമാനത്തിന്റെ സ്വയം പ്രവര്‍ത്തിക്കുന്ന ട്രാക്കിംഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. മനപൂര്‍വമല്ലാതെ ഇങ്ങനെ സംഭവിക്കില്ലെന്നാണ് വിദഗ്‌ദ്ധര്‍ പറയുന്നത്.
റഡാറുകളില്‍ സിഗ്നലുകള്‍ കിട്ടിയില്ലെങ്കിലും ട്രാക്കിംഗ് സംവിധാനത്തിലൂടെ വിമാനം എവിടെയെന്ന് കണ്ടുപിടിക്കാന്‍ കഴിയുമായിരുന്നു. ഇത് നിലച്ചിട്ടും ഇക്കാര്യം കണ്‍ട്രോള്‍ ടവറില്‍ അറുയിക്കാതെ ശുഭരാത്രി ആശംസിച്ചത് ദുരൂഹമായി തുടരുന്നു.
പരിചയ സമ്പന്നനായ പൈലറ്റുള്ള വിമാനത്തില്‍ ഇത് ഒരിക്കലും നടക്കുകയില്ല. കാരണം ട്രാക്കിംഗ് സംവിധാനം കേടുപാടായാല്‍ അക്കാര്യമാണ് ആദ്യം കണ്‍ട്രോള്‍ ടവറിനെ അിറയിക്കുക.
ഒന്നുകില്‍ പൈലറ്റിനെ ആരെങ്കിലും ബലം പ്രയോഗിച്ച് സംവിധാനം നിശ്ചലമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടാവും. അല്ലെങ്കില്‍ പൈലറ്റ് സ്വയം ചെയ്‌തതാകും.
https://www.facebook.com/Malayalivartha





















