യുഎസ് വ്യോമാക്രമണത്തില്‍ സിറിയയില്‍ 23 പേര്‍ കൊല്ലപ്പെട്ടു

യുഎസ് വ്യോമാക്രമണത്തില്‍ സിറിയയില്‍ 23 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. വ്യാഴാഴ്ച അല്‍റഖയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് സിറിയന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടത്. ആറ് കുട്ടികളും നാല് സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒരേ കുടുംബത്തിലെ ആളുകളാണ് മരിച്ചവരില്‍ അധികവും. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ഇതില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നും സിറിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു.
2014നു ശേഷം പ്രദേശത്തുണ്ടായ വിവിധ വ്യോമാക്രമണങ്ങളില്‍ 212 കുട്ടികളുള്‍പ്പെടെ 890 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























