ഹെയ്തിയില്‍ നിയന്ത്രണം വിട്ട ബസ് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 38 പേര്‍ മരിച്ചു

വടക്കന്‍ ഹെയ്തിയില്‍ നിയന്ത്രണം വിട്ട ബസ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി 38 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാപ് ഹെയ്തിയനില്‍ നിന്ന് തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സിലേക്ക് പോവുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്. മാപ്പുവില്‍ 'റാറ' പരേഡില്‍ പങ്കെടുത്തിരുന്നവരാണ് അപകടത്തില്‍ മരിച്ചത്. അപകടമുണ്ടായ ശേഷം ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha























