നേപ്പാളിലെ ഹോളിയാഘോഷം; 1295 ബൈക്ക് യാത്രികരെ പോലീസ് അറസ്റ്റ് ചെയ്തു!

ഞായറാഴ്ച നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന ഹൈന്ദവാചാരമായ ഹോളി ആഘോഷത്തിനിടെ ഏകദേശം 1295-ഓളം ബൈക്ക് യാത്രധാരികളെ പോലീസ് അറസ്റ്റ് ചെയ്തു. അപകടമാംവിധം ബൈക്ക് ഓടിക്കുക,ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുക, മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാംവിധം വാഹനം ഓടിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇത്രയും പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇതില്‍ 694 പേരെ നടപടികള്‍ സ്വീകരിച്ച ശേഷം വിട്ടയക്കുകയും 596 പേര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലുമാണ്. ഇതില്‍ ഭൂരിഭാഗം പേരും ഹെല്‍മറ്റ് ധരിക്കാതെയും അമിത വേഗത്തിലുമാണ് ബൈക്ക് ഓടിച്ചത്. ഇതില്‍ 220 പേര്‍ മദ്യപിച്ച് ബൈക്ക് ഓടിക്കുകയും മറ്റുള്ളവരെ ശല്യം ചെയ്തതിനുമാണ് നടപടി നേരിടുന്നത്.
അറസ്റ്റ് ചെയ്തവരില്‍ നിരവധി കോളേജ് വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha























