Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...

ഹോട്ടലില്‍ നടക്കുന്ന സെക്‌സ് ട്രാഫിക്കിങിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 17കാരി

15 MARCH 2017 07:08 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ട പെണ്‍കുട്ടി എത്തിപ്പെട്ടത് സെക്‌സ് റാക്കറ്റിന്റെ പിടിയില്‍. രണ്ട് വര്‍ഷത്തോളം ഹോട്ടല്‍ റൂമില്‍ അടച്ചിട്ട് സെക്‌സ് ട്രാഫിക്കിങിന് ഇരയായ ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഫിലാഡല്‍ഫിയയിലെ ഹോട്ടലില്‍ നടക്കുന്ന സംഭവമാണ് 17കാരി വെളിപ്പെടുത്തുന്നത്. തന്നെ മാസങ്ങളോളം ഹോട്ടലില്‍ തടവിലാക്കിയിരുന്നുവെന്നും ഈ കാലത്തിനിടെ 1000ത്തോളം പേരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു. രണ്ട് വര്‍ഷത്തോളം ഈ പീഡനം തുടര്‍ന്നെന്നാണ് പെണ്‍കുട്ടി പറയുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് സെക്‌സ് ട്രാഫിക്കിങ് നടത്തുന്നുവെന്ന് കാട്ടി റൂസ് വെല്‍റ്റ് ഇന്നിനെതിരെ കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ് പെണ്‍കുട്ടി. മുറികള്‍ വാടകയ്ക്ക് നല്‍കിയാണ് ഇവിടെ ലൈംഗിക വ്യവസായം നടക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. മുറികള്‍ വാടകയ്ക്ക് നല്‍കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണ്.

വടക്ക് കിഴക്കന്‍ ഫിലാഡല്‍ ഫിയയില്‍ റോഡ് സൈഡിലാണ് റൂസ് വെല്‍റ്റ് ഇന്‍. ലൈംഗിക കച്ചവടത്തിനു പുറമെ മയക്കു മരുന്ന് കച്ചവടവും ഇവിടെ നടക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മാസങ്ങളോളം തടവിലാക്കിയതിനു ശേഷമാണ് പീഡനത്തിന് ഇരയാക്കുന്നതെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി വ്യക്തമാക്കുന്നു. ഇങ്ങനെ തടവിലാക്കപ്പെടുന്ന കാലത്തിനിടെ 1000ത്തോളം പേരുമായിട്ടെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടി വരുന്നതായി പറയുന്നു.

പെണ്‍കുട്ടികളെ ഇത്തരത്തില്‍ വിറ്റ് പണം സമ്പാദിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇത് തുടര്‍ന്നു കൊണ്ടേയിരിക്കുകയാണെന്നും ഇത് അവസാനിപ്പിക്കുന്നതാനാണ് ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും പെണ്‍കുട്ടിയും അഭിഭാഷകനും പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ട പെണ്‍കുട്ടി ഹോട്ടലില്‍ സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ അകപ്പെടുകയായിരുന്നു. താമസിക്കാന്‍ ഒരിടം കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിനിടെയാണ് പെണ്‍കുട്ടി ഈ സംഘത്തില്‍ അകപ്പെട്ടത്. തന്റെ വയസിനേക്കാള്‍ രണ്ടോ മൂന്നോ മടങ്ങ് ഇരട്ടി പ്രായമുള്ളവരുമായി തനിക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടി വന്നതായി പെണ്‍കുട്ടി പറയുന്നു.

ഓണ്‍ലൈന്‍ വഴി പരസ്യം നല്‍കിയാണ് കസ്റ്റമേഴ്‌സിനെ കണ്ടെത്തുന്നത്. ആവശ്യക്കാര്‍ ഫോണ്‍ ചെയ്ത് അറിയിച്ച ശേഷം ഹോട്ടലില്‍ എത്തുന്നു. ഹോട്ടലിലെ ജീവനക്കാരനായ അബ്ദുള്‍ എന്നയാള്‍ കസ്റ്റമേഴ്‌സിനെ പെണ്‍കുട്ടികളെ പൂട്ടിയിട്ടിരിക്കുന്ന റൂമുകളില്‍ എത്തിക്കുന്നു. എത്തുന്നവരെ ആകര്‍ഷിക്കുന്ന തരത്തില്‍ പെണ്‍കുട്ടികളെ വസ്ത്രം ധരിപ്പിച്ചിട്ടുണ്ടാകുമെന്നും പണ്‍കുട്ടി പറയുന്നു. ഇവിടെ എത്തുന്ന പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട് പോകാത്ത തരത്തില്‍ കനത്ത സുരക്ഷ തന്നെ ഇവിടെ ഉണ്ടാകുമെന്ന് പെണ്‍കുട്ടി പറയുന്നു.

പരാതിക്കാരിയായ പെണ്‍കുട്ടി ഇവരുടെ കണ്ണ് വെട്ടിച്ചാണ് പുറത്തു കടന്നത്. നിലവില്‍ വീട്ടുകാര്‍ക്കൊപ്പമാണ് പെണ്‍കുട്ടി. തന്നെ ലൈംഗിക കച്ചവടത്തിന് ഉപയോഗിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്നിട്ടുണ്ട്. എന്നാല്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ഹോട്ടല്‍ അധികൃതര്‍ക്കെതിരെ 50,000 അമേരിക്കന്‍ ഡോളര്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (8 minutes ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (2 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (4 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (4 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (4 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (5 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (5 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (6 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (6 hours ago)

Malayali Vartha Recommends