അമേരിക്കയുടെ പ്രധാന ബാങ്കായ യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടി

അമേരിക്കയുടെ പ്രധാന ബാങ്കായ യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടി. 0.25 ബേസിസ് പോയന്റ് വര്‍ധനവാണ് വരുത്തിയത്. മൂന്ന് മാസത്തിനുള്ളില്‍ ഇത് രണ്ടാംതവണയാണ് നിരക്കുകള്‍ ഉയര്‍ത്തുന്നത്. ഇതോടെ പലിശ നിരക്ക് 0.75ശതമാനത്തില്‍നിന്ന് ഒരുശതമാനമായി.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ സാമ്പത്തീക പരിഷ്‌കരണങ്ങളിലൂടെ 2017ലെ വളര്‍ച്ച നിരക്കുകള്‍ ഉയര്‍ത്തുന്നതിനാണ് പലിശനിരക്കുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി തൊഴിലില്ലായ്മ നിരക്ക് കാര്യമായി കുറഞ്ഞതായും സമിതി വിലയിരുത്തിയിട്ടുണ്ട്. ഇത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ഓഹരി വിപണിക്ക് ഇത് കാര്യമായ തിരിച്ചടിയാകുമെന്നാണ് സൂചനകള്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഇത് കാര്യമായി ബാധിച്ചിട്ടില്ല. ഡോളറിനെതിരെ രൂപയ്ക്ക് ഏറ്റവും മൂല്യം ഉയര്‍ന്ന സമയമാണിത്.
https://www.facebook.com/Malayalivartha























