മലേഷ്യന്‍ വിമാനത്തിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയെന്ന് ആസ്‌ട്രേലിയ പ്രധാനമന്ത്രി

ചൈനയിലേക്കുള്ള യാത്രക്കിടെ കാണാതായ വിമാനത്തിന്റെ ഭാഗങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയതായി ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബാര്‍ട്ട് പറഞ്ഞു. വിമാനത്തിന്റേതെന്നു കരുതുന്ന 2 ഭാഗങ്ങള്‍ കടലില്‍ കണ്ടെത്തിയതായി സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതായി അബേര്‍ട്ട് പറയുന്നു.
ആസ്‌ട്രേലിയയുടെ കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. സാറ്റലൈറ്റ് കണ്ടെത്തിയത് വിമാനത്തിന്റെ ഭാഗങ്ങളാണോ എന്ന് പൂര്‍ണ്ണമായും ഉറപ്പിക്കുന്നതിനായി ഒറിയോണ്‍ വിമാനം അവിടേക്ക് അയച്ചതായും അബോര്‍ട്ട് പാര്‍ലമെന്റിനെ അറിയിച്ചു. സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വിമാനത്തിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയതെന്ന് വിശ്വസിക്കാനുള്ള ശക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാനം കാണാതായിട്ട് 12 ദിവസങ്ങള്‍ പിന്നിടുന്നു. വിമാനത്തിനായുള്ള തെരച്ചില്‍ അതീവ ശക്തമാക്കിയിരുക്കുകയാണ്.
https://www.facebook.com/Malayalivartha





















