കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

കാനഡയിലെ മോണ്‍ട്രിയലില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. മോണ്‍ട്രിയലിലെ സെന്റ് ബ്രൂണോയിലാണ് സംഭവം. ഒരു വിമാനത്തിലെ പൈലറ്റാണ് മരിച്ചത്.
അന്തരീക്ഷത്തില്‍ വച്ച് കൂട്ടിമുട്ടിയ ചെറുവിമാനങ്ങള്‍ നഗരത്തിലെ വ്യാപര കേന്ദ്രത്തിന് മുകളിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. ഇരുവിമാനത്തിലും യാത്രക്കാരുണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha























