പോലീസിനെയും ബന്ധുക്കളെയും ഞെട്ടിച്ച് പതിമൂന്നു വയസ്സുകാരന്റെ വാക്കുകള്‍

'അവളുടെ വയറ്റിലുള്ള കുഞ്ഞിന്റെ അച്ഛന്‍ ഞാനാണ്' ഒരു പതിമൂന്നുകാരന്റെ വാക്കുകളാണ് ഇത്. 11 വയസ്സുകാരിയുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്തുകൊണ്ടുള്ള ഈ വാക്കുകള്‍ പോലീസിനെയും ബന്ധുക്കളെയും ഞെട്ടിക്കുന്നതായിരുന്നു.
അതേസമയം, ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായ പെണ്‍കുട്ടിയുടെയും അവളുടെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത സുഹൃത്തിന്റെയും പേരുകള്‍ പുറത്തു വിട്ടിട്ടില്ല.
പെണ്‍കുട്ടി ഉടന്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൗമാരക്കാര്‍ അമ്മയാകുന്ന വാര്‍ത്തകള്‍ പതിവാകുകയാണെന്നും ലൈംഗീക വിദ്യാഭ്യാസത്തെ കുറിച്ചും ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങളെ കുറിച്ചുമുള്ള അറിവില്ലായ്മയാണ് ഇതിനു കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha























