മുതലകളെ ഭയന്ന് ഒരു ഗ്രാമം

സിംബാവെയിലെ ഒരു ഗ്രാമത്തില്‍ ഭീമന്‍ മുതലയുടെ വയര്‍ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. എട്ടു വയസ്സ് മാത്രമുള്ള ഒരു കൊച്ചു ബാലന്റെ മൃതശരീരമാണ് മുതലയുടെ വയര്‍ തുറന്ന് ഗ്രാമവാസികള്‍ പുറത്തെടുത്തത്. മുഷുംബി ജലാശയത്തില്‍ പെട്ട് കാണാതായ ബാലന്റെ ശരീരമാണ് മുതലയുടെ ഉദരത്തില്‍ നിന്ന് കണ്ടെത്തിയത്.
ഗ്രാമവാസികള്‍ കുഞ്ഞിനെ മുതല കൊന്നതാണെന്ന് ഉറപ്പിച്ചു അതിനെ പിടികൂടുകയായിരുന്നു. എല്ലാവരും സംശയിച്ചപോലെത്തന്നെ കുഞ്ഞിന്റെ ശരീരാവശിഷ്ടങ്ങള്‍ മുതലയുടെ ഉദരത്തില്‍ നിന്ന് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയുടെ മൃതശരീരം ഗ്രാമവാസികള്‍ ചേര്‍ന്ന് മാന്യമായി സംസ്‌കരിച്ചു.
സിംബാവെയില്‍ ശക്തമായ മഴ മൂലം പുഴകള്‍ കര കവിഞ്ഞൊഴുകുകയാണ്. ഇങ്ങനെയാണ് മുതലകള്‍ ഗ്രാമത്തിലെത്തുന്നതെന്നാണ് നിഗമനം. ഇതുപോലെ സമാനമായ സംഭവങ്ങള്‍ ഇതിനുമുന്‍പും നടന്നിട്ടുണ്ട്. അന്ന് ഇത്തരത്തില്‍ മുതലയുടെ വയര്‍ കീറി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് മുക്കുവനായ ഒരാളുടെ മൃതശരീരമായിരുന്നു.
https://www.facebook.com/Malayalivartha























