പാവം മുത്തച്ഛന്‍! പേരക്കുട്ടിയുടെ നഗ്‌നചിത്രം ഫേസ്ബുക്കിലിട്ടു..! മുത്തച്ഛന് കിട്ടിയത് എട്ടിന്റെ പണി...

ഒരു ഫോട്ടോ കാരണം മുത്തച്ഛന് കിട്ടിയത് എട്ടിന്റെ പണി. തന്റെ സുഹൃത്തുമായ് സംസാരിക്കുന്നതിനിടയ്ക്ക് അവിടേക്ക് കടന്നുവന്ന പേരക്കുട്ടിയുടെ ചിത്രം പകര്‍ത്തി സുഹൃത്തിന് അയച്ചുകൊടുക്കുകയായിരുന്നു. രണ്ട് വയസ്സുള്ള ആണ്‍കുട്ടിയുടെ നഗ്‌നചിത്രമാണ് മുത്തച്ഛന്‍ ഫേസ്ബുക്കിലൂടെ അയച്ചത്.
എന്നാല്‍ ഈ ഒരു സംഭവത്തില്‍ മുത്തച്ഛനെ കോടതി ശിക്ഷിച്ചത് 30 വര്‍ഷത്തേക്കാണ്. ടെക്‌സസിലാണ് സംഭവം നടന്നത്. 57 വയസ്സുള്ള ജിമ്മി ഗോള്‍ഡന്‍ എന്നയാള്‍ക്കാണ് ശിക്ഷ ലഭിച്ചത്. കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ചൂഷണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ കടുത്ത നടപടി. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഡേവിഡ് ഇ ഗോഡ്‌ബൈ ആണ് ശിക്ഷ വിധിച്ചത്. ഇത് ആരുടെ പരാതിയുടെ പേരിലാണ് ഈ നടപടി എന്നത് അറിവായിട്ടില്ല.
എന്നിരുന്നാലും ഇന്ത്യയിലെ ഭരണാധികരികള്‍ക്ക് ഇത് മാതൃകയാക്കാവുന്നതാണ്. കാരണം ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ മുഴുവനും കുട്ടികള്‍ പീഡനത്തിനിരയാകുന്ന വാര്‍ത്തകളാണ്. ടെക്‌സസില്‍ നിന്നുള്ള ഈ വാര്‍ത്ത വാത്സല്യത്തിന്റെ പേരില്‍ മുത്തച്ഛന്‍ രണ്ട് വയസ്സുള്ള ആണ്‍കുട്ടിയുടെ നഗ്‌നചിത്രം ഫേസ്ബുക്കിലിട്ടതിനാണ് മുത്തച്ഛനെ കോടതി ശിക്ഷിച്ചത്.
എന്നാല്‍ ഇവിടെ നടക്കുന്നത് എന്താണ്? ഒരു സംഭവം നടന്നാല്‍ എത്ര തെളിവുകള്‍ കിട്ടിയാലും നിയമത്തിന്റെ കണ്ണില്‍ അവര്‍ കുറ്റവാളിയാകില്ല. അവസാനം മതിയായ തെളിവുകളില്ലാത്തതിനാല്‍ പ്രതിയെ വെറുതെ വിടുന്നു എന്ന് ഒരു വിവരണവും. നമ്മുടെ നാട്ടിലും ടെക്‌സസിലെ പോലെ നിയമം വന്നിരുന്നെങ്കില്‍?
https://www.facebook.com/Malayalivartha























