Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

പാകിസ്താനില്‍ ന്യുനപക്ഷമായ ഹിന്ദുക്കളുടെ വിവാഹം സംബന്ധിച്ച് പ്രത്യേക നിയമം നിലവില്‍ വന്നു

20 MARCH 2017 03:01 PM IST
മലയാളി വാര്‍ത്ത

പാകിസ്താനില്‍ ന്യുനപക്ഷമായ ഹിന്ദുക്കളുടെ വിവാഹം സംബന്ധിച്ച് പ്രത്യേക നിയമം നിലവില്‍ വന്നു. പ്രസിഡന്റ് മാമൂണ്‍ ഹുസൈന്‍ ഒപ്പുവച്ചതോടെയാണ് ഹിന്ദു വിവാഹ വ്യക്തിനിയമം പ്രാബല്യത്തില്‍ വന്നത്. ബില്ലിന് അംഗീകാരം ലഭിച്ചതോടെ ഹിന്ദു മതാചാരപ്രകാരമുള്ള വിവാഹങ്ങള്‍ നിയമപ്രാബല്യം ലഭിക്കും.

ഹിന്ദു കുടുംബങ്ങളുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിനും വിവാഹങ്ങളും കുടുംബങ്ങളെയും കുട്ടികളെയും അമ്മമാരേയും അംഗീകരിക്കുന്നതിനും നിയമം ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഓഫീസ് വ്യക്തമാക്കി.

വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക ഓഫീസുകള്‍ തുറക്കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. പുതിയ നിയമത്തിന്റെ ഭാഗമായി രജിസ്‌ട്രേഷനും മറ്റു കാര്യങ്ങള്‍ക്കുമായി ആവശ്യമായ സ്ഥലങ്ങളിലെല്ലാം പ്രത്യേക രജിസ്ട്രാറെ നിയമിക്കും. ഹിന്ദു വിഭാഗങ്ങള്‍ കൂടുതലുള്ള മേഖലയിലായിരിക്കും ഇതെന്നും പ്രധാനമന്ത്രി അറിയിച്ചു.
പാകിസ്താനില്‍ താമസിക്കുന്ന ഹിന്ദു കുടുംബങ്ങളുടെ വിവാഹം ദൃഢമാക്കുന്നതിനുള്ള ശക്തമായ നിയമമാണിത്. രാജത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെല്ലാം തുല്യ അവകാശങ്ങള്‍ നല്‍കുന്നതിലാണ് സര്‍ക്കാരിന്റെ ശ്രമമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വിവാഹവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിനുള്ള അവകാശങ്ങള്‍, കോടതി വഴിയുള്ള വിവാഹമോചനം, നിയമപരവും അല്ലാത്തതുമായി വിവാഹങ്ങള്‍, വിവാഹം അസാധുവാക്കല്‍, പുനര്‍വിവാഹം, ഭാര്യയുടേയും കുട്ടികളുടേയും സാമ്പത്തിക ഭദ്രത, ഉഭയസമ്മതത്തോടെയുള്ള വിവാഹമോചനം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് തടവുശിക്ഷയും ഒരു ലക്ഷം രൂപയും പിഴയും ചുമത്താനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയിലായിരിക്കും പരിഗണിക്കേണ്ടത്.

നാഷണല്‍ അസംബ്ലി ഈ മാസം പത്തിന് ഐക്യകണേ്ഠനയാണ് ബില്‍ പാസാക്കിയത്. സെനറ്റ് നിര്‍ദേശിച്ച ഭേദഗതികളും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിന്ധ് പ്രവിശ്യ ഒഴികെ പാകിസ്താനില്‍ എല്ലായിടത്തും ഈ നിയമം ബാധകമായിരിക്കും. പ്രത്യേക ഹിന്ദു വിവാഹ നിയമമുള്ളതിനാലാണ് സിന്ധിനെ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (1 hour ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (1 hour ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (1 hour ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (2 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (2 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (2 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (2 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (2 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (2 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (2 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (2 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (3 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (3 hours ago)

Malayali Vartha Recommends