ഇന്ത്യന്‍ യുവാവ് അമ്മയ്ക്ക് കൊടുത്ത എറ്റവും വലിയ സമ്മാനം; അതിദാരുണമായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആരുമമറിയാതെ ഒളിപ്പിച്ചു

അമേരിക്കയില്‍ അമ്മയെ കൊലപ്പെടുത്തിയ ഇന്ത്യന്‍ കൗമാരക്കാരന്‍ അറസ്റ്റില്‍. നോര്‍ത്ത് കരോളിനയില്‍ തന്റെ അമ്മയെ കൊലപ്പെടുത്തിയ അര്‍ണാവ് ഉപ്പലാപ്പട്ടി എന്ന 17കാരനാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ക്രേ പോലീസാണ് അര്‍ണാവിനെ അറസ്റ്റ് ചെയ്തത്.
2015 ഡിസംബര്‍ 17നാണ് അര്‍ണാവ് തന്റെ മാതാവ് നളിനിയെ കഴുത്ത് ഞെരിച്ച് കൊന്നത്. അമ്മയുടെ കൊലപാതകത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് അര്‍ണാവ് അറസ്റ്റിലാകുന്നത്. പതിനാറാം വയസിലാണ് അര്‍ണവ് അമ്മയെ കൊലപ്പെടുത്തിയത്. താന്‍ സ്‌കുളില്‍ നിന്ന് മടങ്ങി വരുമ്പോള്‍ അമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നാണ് അര്‍ണവ് പോലീസിന് നല്‍കിയ മൊഴി.

എന്നാല്‍ വീട്ടിലേക്ക് പുറത്ത് നിന്നാരും വന്നതിന്റെ തെളിവുകളൊന്നും പോലീസിന് ലഭിച്ചില്ല. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നില്‍ മകന്‍ തന്നെയാണെന്ന് വ്യക്തമായത്.
https://www.facebook.com/Malayalivartha























